തിരുവനന്തപുരം ∙ ചാലയിൽ ഗോഡൗണിൽ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ മൂലം കൂടുതൽ അപകടം ഉണ്ടായില്ല.
ആര്യശാല എംആർടിക്കു സമീപത്തെ ഗോഡൗണിൽ കൂട്ടിയിട്ടിരുന്ന റെക്സിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 1.40ന് ആയിരുന്നു തീപിടിത്തം.
റെക്സിനൊപ്പം മാലിന്യം കൂടി ഉണ്ടായിരുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
പഴയ റെക്സിനും ചവറും കൂടി തീ കത്തിച്ചപ്പോൾ പടർന്നതാകാം എന്നു സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചെങ്കൽചൂളയിൽ നിന്നുള്ള രണ്ടു യൂണിറ്റ് അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
സ്റ്റേഷൻ ഓഫിസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമയോചിതമായി തീകെടുത്താൻ സാധിച്ചതിനാൽ വൻദുരന്തം ഒഴിവായി.
വലിയ വാഹനങ്ങൾ പോകാൻ സാധിക്കാത്ത വഴിയാണ് ഗോഡൗണിലേക്ക് ഉണ്ടായിരുന്നത്. പഴയ റെക്സിനും മറ്റുമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത് എന്നതിനാൽ വലിയ നാശനഷ്ടങ്ങളില്ല എന്നാണു പ്രാഥമിക വിലയിരുത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

