തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ വർഷം പകർച്ചവ്യാധി കാരണം മരിച്ചവരുടെ എണ്ണം 700 കടന്നു. വെള്ളിയാഴ്ച വരെ 703 മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഇതുവരെ 360 പേരാണ് എലിപ്പനി കാരണം മരിച്ചത്. രോഗം ബാധിച്ചത് 5,397 പേർക്ക്.
ഹെപ്പറ്റൈറ്റിസ് എ ആണു മരണനിരക്കിൽ രണ്ടാമത്. ഇതുവരെ രോഗം കണ്ടെത്തിയ 29,984 പേരിൽ 77 പേരും മരിച്ചു.
ഈ വർഷം 38,668 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. മരിച്ചത് 72 പേർ.
ഇൻഫ്ലുവൻസ ബാധിച്ച് 43 പേരും ചെള്ളുപനി ബാധിച്ച് 13 പേരും മരിച്ചു. പേവിഷബാധ കണ്ടെത്തിയ 27 പേരും മരിച്ചു.
ചിക്കൻപോക്സ് ബാധിച്ച 26,364 പേരിൽ 8 പേരാണു മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 43 പേരാണു മരിച്ചത്.
രോഗം സ്ഥിരീകരിച്ചത് 177 പേർക്ക്. ഇതുകൂടാതെ മസ്തിഷ്കത്തെ ബാധിക്കുന്ന വിവിധ രോഗങ്ങൾ കാരണം 16 പേർ മരിച്ചിട്ടുണ്ട്.
രോഗങ്ങൾ കണ്ടെത്തിയത് 166 പേരിൽ. കഴിഞ്ഞവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തു മുണ്ടിനീര്(മംസ്) ബാധിതരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു.
കഴിഞ്ഞ വർഷം 74,907 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 25,501 കേസുകൾ. ഇതര സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ ഈ രോഗം കേരളത്തിൽ വ്യാപകമായത് ഏറെ ഭീതി സൃഷ്ടിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

