തിരുവനന്തപുരം ∙ വെഞ്ഞാറമൂട്ടില്‍ പതിനഞ്ചുകാരനെ കാണാതായതായി പരാതി. പേരുമല മദ്രസയില്‍ താമസിച്ചു പഠിച്ചിരുന്ന കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം അയത്തില്‍ കട്ടവിള വീട്ടില്‍ മുഹമ്മദ് സഹദിനെ കാണാനില്ലെന്നു കാട്ടി പിതാവ് വെഞ്ഞാറമ്മൂട് പൊലീസില്‍ പരാതി നല്കി.
നവംബര്‍ 2 മുതലാണ് സഹദിനെ കാണാതായത്. വീട്ടില്‍ പോകുന്നുവെന്നു പറഞ്ഞ് മദ്രസയില്‍നിന്നു പോയ സഹദ് പക്ഷെ വീട്ടില്‍ എത്തിയില്ല.
പിറ്റേന്ന് രാവിലെ 11 മണിയോടെ രക്ഷിതാക്കാള്‍ മദ്രസയിലേക്കു വിളിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് അടുത്ത ദിവസം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം വിവരം അറിഞ്ഞിട്ടും പരാതി നല്കാന് വൈകിയത് വീഴ്ചയാണെന്നു പൊലീസ് പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

