തിരുവനന്തപുരം ∙ ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾ സംഗീത കോളജ് –നോർക്ക ജംക്ഷനിലേക്ക് മാറ്റുന്ന വിഷയം ഗതാഗത ഉപദേശക സമിതി യോഗത്തിന്റെ അജൻഡയിൽ ഉണ്ടായിരുന്നില്ലെന്നും അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ട്രാഫിക് പൊലീസ്. ഇതേസമയം, സംഗീത കോളജ് –നോർക്ക ജംക്ഷനിലേക്ക് ദീർഘദൂര സർവീസുകൾ മാറ്റുന്നത് ഗതാഗത ഉപദേശക സമിതി യോഗത്തിൽ അജൻഡയ്ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ച് അംഗീകരിച്ചതാണെന്ന് കോർപറേഷൻ അധികൃതർ. മേയർ ആര്യാ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ഓഗസ്റ്റിൽ ചേർന്ന യോഗത്തിലാണ് ദീർഘദൂര ബസ് സർവീസുകൾ സംഗീത കോളജ് – നോർക്ക ജംക്ഷനിലേക്ക് മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇക്കാര്യങ്ങൾ മാധ്യങ്ങൾ വിശദമായി റിപ്പോർട്ടു ചെയ്തിരുന്നു. ഇപ്പോഴത്തെ തർക്കത്തിൽ മേയറുടെ പ്രതികരണം ലഭ്യമായിട്ടില്ല.
മേയർ സ്ഥലത്തില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ 6 ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗങ്ങളിൽ ഈ വിഷയത്തെ സംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ട്രാഫിക് പൊലീസിന്റെ അവകാശവാദം. ഓഗസ്റ്റിൽ ചേർന്ന യോഗത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ആർടിഒയും ഉണ്ടായിരുന്നെന്നും ട്രാഫിക് പൊലീസ് പറയുന്നു.
മുൻപ് 6 സ്വകാര്യ ദീർഘദൂര സർവീസുകൾ മാത്രമാണ്ടായിരുന്നതെന്നും നിലവിൽ നഗരത്തിൽ മാത്രം 20ൽപ്പരം സർവീസുകളുണ്ടെന്നും ഇവയെ സംഗീത കോളജ്–നോർക്ക ജംക്ഷനിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. നഗരത്തിലെവിടെയെങ്കിലും പാർക്കിങ് യാർഡ് ഉണ്ടെങ്കിൽ അവിടെ നിന്നു ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് കുഴപ്പമില്ലെന്നും ട്രാഫിക് പൊലീസ് പറയുന്നു.
സ്വന്തമായി പാർക്കിങ് യാർഡ് സൗകര്യമുള്ള സ്വകാര്യ സർവീസുകൾ റോഡ് വക്കിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനെതിരെ എന്തു നടപടി സ്വീകരിച്ചെന്നതിന് പൊലീസിന് ഉത്തരമില്ല.
. ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾ സംഗീത കോളജ് –നോർക്ക ജംക്ഷനിലേക്ക് മാറ്റുന്നത് സംബന്ധിച്ച് പൊലീസ് ഒളിച്ചുകളിക്കുകയാണോയെന്ന് വ്യക്തമാക്കേണ്ടത് കോർപറേഷനാണ്.
തമ്പാനൂരിലെ അനധികൃത ബസ് സ്റ്റാൻഡ്: സ്ഥല പരിശോധന 8ന്
തമ്പാനൂരിലെ നടപ്പാത കയ്യേറി കെഎസ്ആർടിസി നിർമിച്ച ഓഫിസും, റോഡു വക്കിലെ അനധികൃത ബസ് സ്റ്റാൻഡ് സംബന്ധിച്ച് കോർപറേഷൻ അധികൃതർ 8ന് സ്ഥലപരിശോധന നടത്തും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരാതിക്കാരനായ കവടിയാർ ഹരികുമാറിനോടും കെഎസ്ആർടിസി അധികൃതരോടും സ്ഥല പരിശോധനയ്ക്കെത്താൻ കോർപറേഷൻ നിർദേശിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]