നെയ്യാറ്റിൻകര ∙ റോഡ് നിർമിക്കാൻ ഭൂമി ആവശ്യപ്പെട്ടിട്ട് നൽകാത്ത വൈരാഗ്യത്തിൽ വയോധികയുടെ വാഴ, ചേന, ചേമ്പ് തുടങ്ങിയവയെ ആസിഡ് ഒഴിച്ചു നശിപ്പിച്ചതായി പരാതി. പെരുമ്പഴുതൂർ പഴിഞ്ഞിക്കുഴി കുന്നുവിള മേലെ റോഡരികത്തു വീട്ടിൽ വസന്ത കുമാരി (72) പൊലീസിൽ പരാതി നൽകി.കഴിഞ്ഞ ദിവസമാണ് സംഭവം.
2 സെന്റ് ഭൂമിയിൽ ഇഎംഎസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് അവിവാഹിതയായ വസന്ത കുമാരിയുടെ താമസം. പച്ചക്കറി കച്ചവടമാണ്. ചിലരെത്തി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു.
ഈ പ്രായത്തിൽ താൻ എവിടെ പോകണമെന്ന് ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് വീട്ടുവളപ്പിലെ വാഴകളും മറ്റും നശിപ്പിച്ചതെന്ന് വസന്ത കുമാരി പറയുന്നു. കുറ്റക്കാരെ കണ്ടെത്തി, അവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്നതാണ് ഈ വയോധികയുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]