നേമം∙ വെള്ളായണി കായലിനെ ആവേശത്തിലാഴ്ത്തി 3 മണിക്കൂറോളം നീണ്ട അയ്യങ്കാളി ജലോത്സവത്തിൽ ടി.ബിജു ക്യാപ്റ്റനായ കാക്കാമൂല ബ്രദേഴ്സ് അയ്യങ്കാളി ട്രോഫി നേടി. ഒന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം കെ.ഗോപി ക്യാപ്റ്റനായ കാക്കാമൂല നടുഭാഗവും ശ്യാം ക്യാപ്റ്റനായ കാക്കാമൂല ബിബിസി പുന്നവിള മൂന്നാം സ്ഥാനവും നേടി.
രണ്ടാം തരം വള്ളങ്ങളുടെ വിഭാഗത്തിൽ എസ്.അജി ക്യാപ്റ്റനായ ബ്ലൂ ബേർഡ്സ് കാക്കാമൂല ഒന്നാം സ്ഥാനവും ജി.എസ്.ശംഭു ക്യാപ്റ്റനായ കാക്കാമൂല ബ്രദേഴ്സ് രണ്ടാം സ്ഥാനവും യു.എസ്.ജിത്തു ക്യാപ്റ്റനായ ഊക്കോട് വടക്കേക്കര മൂന്നാം സ്ഥാനവും നേടി.
മൂന്നാം തരം വള്ളങ്ങളുടെ വിഭാഗത്തിൽ കെ.ഷൈജു ക്യാപ്റ്റനായ കാക്കാമൂല പടക്കുതിരയും എസ്.എ.അഭിജിത് ക്യാപ്റ്റനായ വെള്ളായണി കാരിച്ചാലും എസ്.ഇഗ്നേഷ്യസ് ക്യാപ്റ്റനായ കാക്കാമൂലയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗം മത്സരത്തിൽ എൻ.രാധിക ക്യാപ്റ്റനായ ഊക്കോട് ഒന്നും ബീന ക്യാപ്റ്റനായ കാഞ്ഞിരംപാറ രണ്ടും എൽ.ബിന്ദു ക്യാപ്റ്റനായ ഊക്കോട് വിന്നേഴ്സ് മൂന്നും സ്ഥാനങ്ങൾ നേടി.
മികച്ച അമരക്കാരായി ബിനു സുധൻ, എസ്.അനീഷ്, ഷാജി എന്നിവരെ തിരഞ്ഞെടുത്തു.
നേരത്തെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. എം.വിൻസന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ബ്ലോക്ക് അംഗങ്ങളായ ആർ.ജയലക്ഷ്മി, വി.ലതകുമാരി, കല്ലിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ, പുഞ്ചക്കരി രവീന്ദ്രൻ നായർ, എസ്.സുരേഷ്, എം.വിനുകുമാർ, സി.എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]