തിരുവനന്തപുരം∙ നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകന് പണം നൽകുക, റബറിന് തറവില നിശ്ചയിക്കുക, പ്രകൃതിക്ഷോഭം മൂലം കൃഷിനശിച്ച സംഭവിച്ച കർഷകർക്ക് നഷ്ട പരിഹാരം നൽകുക, വന്യമൃഗ ആക്രമണത്തിൽ മരിച്ചവർക്കും നാശനഷ്ടം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ക്ലിഫ് ഹൗസിനു മുന്നിൽ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പട്ടിണി സമരം നടത്തി.
ഇല റോഡിൽ നിരത്തിയായിരുന്നു സമരം.മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകരോട് കാണിക്കുന്ന കൊടും അനീതിക്കെതിരെ പ്രതിഷേധം ആവശ്യമാണെന്ന് ഹസൻ പറഞ്ഞു.കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ജി.സുബോധൻ, ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, കെ.മോഹൻ കുമാർ, ബിജു കണ്ണാന്തുറ, കെ.ജെ.ജോസഫ്, തോംസൺ ലോറൻസ്, ടോമി പാലക്കൻ, സിറാജുദ്ദീൻ, റോയ് തങ്കച്ചൻ, ജോജി ഇടകുന്നിൽ, ചിറപ്പുറത്ത് മുരളി, കള്ളിക്കാട് രാജേന്ദ്രൻ, മിനി വിനോദ്, കെ.എ.ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
ലോട്ടറിക്ക് 40 ശതമാനം ജിഎസ്ടി പ്രതിഷേധവുമായി ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ
തിരുവനന്തപുരം ∙ ലോട്ടറി ടിക്കറ്റിന് 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നിലപാടിനെതിരെ ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) തിരുവോണ നാളിൽ ഏജീസ് ഓഫിസിന് മുന്നിൽ പട്ടിണി സമരം നടത്തി. റോഡിൽ വാഴയില ഇട്ടായിരുന്നു പ്രതിഷേധം.
സിഐടിയു ജില്ലാ സെക്രട്ടറി സി.ജയൻ ബാബു ഉദ്ഘാടനം ചെയ്തു.
കേന്ദ്രനിലപാട് ലോട്ടറി തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ദീപു പ്ലാമൂട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്.പി.ദീപക്, നാലാഞ്ചിറ ഹരി, എം.പ്രേംനാസർ, ആർ.ധർമശീലൻ, കെ.രമാഭായി, എസ്.ലാൽ, ജെ.അൻഷാദ്, എം.എ.ലത്തീഫ്, ആർ.ചന്ദ്രശേഖരൻ, വി.ജയകുമാർ, പി.മണികണ്ഠൻ, ജെ.എസ്.വൈശാഖൻ, എസ്.മധുസൂദനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഔട്ടർ റിങ്റോഡ് സമിതി
തിരുവനന്തപുരം ∙ തിരുവോണ നാളിൽ വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡ് ജനകീയ സമിതി സെക്രട്ടേറിയറ്റിനു മുന്നിൽ പട്ടിണി സമരം നടത്തി. മഞ്ഞക്കുറ്റി സ്ഥാപിച്ചും കഞ്ഞി വച്ചുമായിരുന്നു പ്രതിഷേധം. റോഡിനായി സ്ഥലം വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരം വൈകുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം.
500 പേർ പങ്കെടുത്തു.
വരുന്ന തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് നൽകില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു. മൂന്നു വർഷത്തിനു മുൻപ് മുഴുവൻ രേഖകളും സർക്കാർ കൊണ്ടു പോയി.
പല തവണ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സമീപിച്ചിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. തിരുവോണം മുതൽ 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുക അല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ കഴിയുന്ന കൃത്യമായ തീയതി അറിയിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കൺവീനർ ചന്ദ്രമോഹനൻ നായർ അധ്യക്ഷത വഹിച്ചു.
വിജയൻ സിസിലിപുരം, പുളിമാത്ത് പഞ്ചായത്ത് അംഗം ജയചന്ദ്രൻ പിള്ള, കോഓർഡിനേറ്റർ ഹാഷിം, വൈസ് ചെയർമാൻ ഡോ. ഫസലുദ്ദീൻ, ജോയിന്റ് സെക്രട്ടറി അജിത നരേന്ദ്രനാഥ്, ജോയിന്റ് കൺവീനർ അഞ്ജിത, ട്രഷറർ സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധവുമായി സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസ്
തിരുവനന്തപുരം∙ കമ്പോള ഇടപെടലിനായി സപ്ലൈകോയ്ക്ക് 500 കോടി അനുവദിക്കുക, നെൽക്കർഷകർക്ക് നൽകാനുള്ള കുടിശിക വിതരണം ചെയ്യുക, പൊതു വിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എം.ശശിധരൻ നായർ അധ്യക്ഷത വഹിച്ച യോഗം മരുതുംകുഴി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു, വട്ടിയൂർക്കാവ് സദാനന്ദൻ, വർഗീസ്, പി.
മുരളീധരൻ, ഇ.എച്ച്. ജോൺസ്, ജോൺസൺ റോച്ച്, പി.ശ്രീകണ്ഠൻ, പട്ടം സനിത്, ആക്കുളം മോഹനൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]