തിരുവനന്തപുരം∙ സംസ്ഥാനത്തെ ശിശു മരണനിരക്ക് 5 ആണെന്ന് സാംപിൾ റജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്.
ആയിരത്തിൽ 25 ആണ് ദേശീയ ശരാശരി. യുഎസിലെ ശിശു മരണ നിരക്ക് 5.6 ആണ്.
വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോൾ സംസ്ഥാനത്തെ ശിശു മരണനിരക്ക്. കേരളത്തിൽ നഗര–ഗ്രാമ വ്യത്യാസം ഇല്ലാതെ മരണനിരക്ക് ഒരുപോലെ കുറയ്ക്കാനായെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല. ആദിവാസി, തീരദേശ മേഖലകളിലുൾപ്പെടെ ഈ സർക്കാരിന്റെ കാലത്ത് നവജാത ശിശു തീവ്രപരിചരണ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങൾ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്നു എന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]