
നെയ്യാറ്റിൻകര ∙ ജനറൽ ആശുപത്രി വാട്ടർ ടാങ്കിലെ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായത് അധികൃതരുടെ അനാഥ മൂലമെന്ന് ആരോപിച്ച് ബിജെപിയും യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു.ബിജെപി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഓപ്പറേഷൻ തിയറ്ററിലേക്ക് റീത്തുമായി എത്തിയ പ്രവർത്തകരെ പ്രധാന കാവാടത്തിൽ പൊലീസ് തടഞ്ഞു.
തുടർന്ന് കവാടത്തിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു.
സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തിരുപുറം ഗോപാലകൃഷ്ണൻ അധ്യക്ഷനായി.
ഭാരവാഹികളായ ബാലരാമപുരം ഷിബു, മഞ്ചത്തല സുരേഷ്, എം.കെ.ശശി, ശ്രീകുമാരി അമ്മ, ഇരുമ്പിൽ രാജീവ്, സ്വപ്നജിത്ത്, വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധത്തിന് പ്രസിഡന്റ് വിനീത് നേതൃത്വം നൽകി. ഭാരവാഹികളായ ഋഷി എസ്.കൃഷ്ണ, ഷൈൻ ദാസ്, ശ്യാം ലാൽ, അഹമ്മദ് റൈസ്, അരുൺ ഹരി, അരുൺ സേവിയർ തുടങ്ങിയവരും പ്രതിഷേധിക്കാനെത്തി.
കോളിഫോം ബാക്ടീരിയ ഉറവിടം കണ്ടെത്താൻ കഴിയാതെ അധികൃതർ
നെയ്യാറ്റിൻകര ∙ ജനറൽ ആശുപത്രിയിലെ വാട്ടർ ടാങ്കിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതു മുതൽ അധികൃതർ അതിന്റെ ഉറവിടം തേടി അലയുമ്പോൾ പ്രധാന ജലസംഭരണി സംശയത്തിന്റെ നിഴലിൽ.
ഇതിൽ മലിനജലം കലരാനുള്ള സാധ്യതയും കൂടുതൽ. അതു വൃത്തിയാക്കിയില്ലെന്നും ആക്ഷേപം.
ആശുപത്രിയുടെ പുതിയ ഒപി ബ്ലോക്കിനു മുന്നിലാണ് പ്രധാന ജലസംഭരണി.
വാട്ടർ അതോറിറ്റി കാളിപ്പാറ പദ്ധതിയിൽ നിന്ന് വിതരണം ചെയ്യുന്ന ജലം ഇവിടെയാണ് ആദ്യം സംഭരിക്കുക. പിന്നീട് നാൽപതോളം വരുന്ന ടാങ്കുകളിലേക്ക് പമ്പ് ചെയ്യും.
ആശുപത്രിയിലെ കിണറിലെ ജലവും ഉപയോഗിക്കുന്നുണ്ട്.
പ്രധാന ജല സംഭരണി, നടപ്പാതയുടെ അടിയിലാണ്. മഴ വെള്ളം ഇതിന്റെ പുറത്ത് പലപ്പോഴും കെട്ടി നിൽക്കാറുണ്ട്.
സ്വാഭാവികമായും കെട്ടി നിൽക്കുന്ന ജലത്തിന്റെ കുറച്ചു ഭാഗമെങ്കിലും സംഭരണിയുടെ ഉള്ളിലെ ജലത്തിൽ കലരും. ആശുപത്രി വളപ്പിൽ തെരുവ് നായ്ക്കൾ ഒട്ടേറെയുണ്ട്.
ഇവയുടെ വിസർജ്യം ഉൾപ്പെടെയുള്ള മലിന ജലമാണ് സംഭരണിയിൽ കലരുന്നതെന്ന് ഓർക്കണം. ഇന്നലെ ഈ സംഭരണിയിൽ നിന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ജലത്തിന്റെ സാംപിൾ ശേഖരിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]