
നെടുമങ്ങാട്∙ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനാകാതെ അധികൃതർ. ദിവസേന ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ടൗണും പരിസരവും വാഹന കുരുക്കിൽ അമർന്നിട്ട് വർഷങ്ങളായി.നഗരത്തിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇടം ഇല്ലാത്തത് പ്രധാന പ്രശ്നം തന്നെ.
ഇതിനെ തുടർന്ന് റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ ഒതുക്കും. റോഡിൽ രണ്ട് വശങ്ങളിലും വാഹനങ്ങൾ ആകുമ്പോൾ ഗതാഗത തടസ്സം രൂക്ഷമാകും.
ഇത് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസും കുറവ്. വാഹന പാർക്കിങ്ങിനെ തുടർന്ന് കാൽനട
യാത്രക്കാർക്കും നടക്കാൻ സ്ഥലമില്ല. സർക്കാർ ഒാഫിസുകളിൽ എത്താൻ ഉൾപ്പെടെ ധാരാളം പേരാണ് ദിവസവും ടൗണിൽ എത്തുന്നത്.
ടൗണിൽ ഗതാഗത തടസ്സം രൂക്ഷമായതോടെ പൊലീസ് ഇടപെട്ട് വാഹനങ്ങൾ ഒതുക്കുന്നത് റോഡിന്റെ ഒരു വശം മാത്രമാക്കുകയും വീതി കുറഞ്ഞ സ്ഥലങ്ങളിൽ നിയന്ത്രിക്കുകയും ചെയ്തിട്ടും ഇതിന് പരിഹാരമായിട്ടില്ല. ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്.
കൂടാതെ കടകളിൽ എത്തുന്നവർ അതിന് മുന്നിൽ വാഹനം വച്ച് പോകാറുണ്ട്. വാഹനം ഒതുക്കാൻ കഴിഞ്ഞില്ലെങ്കിൽ കച്ചവടം കുറയുമെന്ന് വ്യാപാരികൾ പറയുന്നു.
വഴയില– പഴകുറ്റി നാലുവരി പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. അതിന് ഇനിയും കാത്തിരിക്കേണ്ടി വരും.
പാർക്കിങ് ഗ്രൗണ്ട്
കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ കുറച്ച് വാഹനങ്ങൾക്ക് മാത്രമേ പാർക്ക് ചെയ്യാൻ കഴിയൂ.
അൽപം അകലെയായ നഗരസഭയുടെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ ഒതുക്കിയിട്ട് തിരികെ ടൗണിലേക്ക് എത്താനും പ്രയാസമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]