
ക്വാലാലംപൂരിലേക്ക് മലേഷ്യ എയർലൈൻസിന്റെ അധിക സർവീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ക്വാലാലംപൂരിലേക്ക് മലേഷ്യ എയർലൈൻസിന്റെ അധിക സർവീസ് ആരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലുമാണ് പുതിയ സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ സർവീസുകൾക്ക് പുറമേയാണ് ശനിയാഴ്ചത്തെ സർവീസ്. രാത്രി 12.30ന് തിരുവനന്തപുരത്ത് എത്തി 1.20ന് പുറപ്പെടും. തെക്ക്-കിഴക്കനേഷ്യൻ രാജ്യങ്ങൾക്കു പുറമേ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ സർവീസ് പ്രയോജനപ്പെടും.