വോട്ടർ പട്ടികയിൽ പരാതി ഉണ്ടെങ്കിൽ അപ്പീൽ നൽകാം: ചീഫ് ഇലക്ട്രൽ ഓഫിസർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വോട്ടർ പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്ട്രൽ ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ. 263 ബൂത്ത് ലെവൽ ഓഫിസർമാർ വീടുകൾതോറും നടത്തിയ ഫീൽഡ് സർവേയ്ക്ക് ശേഷമാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് ഇപ്പോൾ അപ്പീൽ നൽകാവുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ ചീഫ് ഇലക്ട്രൽ ഓഫിസർക്ക് അപ്പീൽ നൽകാമെന്നും ചീഫ് ഇലക്ട്രൽ ഓഫിസർ അറിയിച്ചു.