
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരിസ്ഥിതി ക്വിസ് മത്സരം: തിരുവനന്തപുരം ∙ സഹ്യാദ്രി നാചുറൽ ഹിസ്റ്ററി സൊസൈറ്റി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 1ന് പരിസ്ഥിതി ക്വിസ് മത്സരം നടത്തുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 ടീമുകൾക്കു പങ്കെടുക്കാം. ഫോൺ: 9447015600.
20 കോച്ചുകളുള്ള വന്ദേഭാരത് അനുവദിച്ചു
തിരുവനന്തപുരം ∙ നാഗർകോവിൽ–ചെന്നൈ റൂട്ടിൽ 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ അനുവദിച്ചു. പുതിയ റേക്ക് ഉപയോഗിച്ചുള്ള സർവീസ് 8ന് ആരംഭിക്കും.
സൈക്കോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം ∙ ജീവനി കോളജ് മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2025-26 അധ്യയന വർഷത്തിൽ തൈക്കാട് ഗവ. ആർട്സ് കോളജ്, ഗവ. സംസ്കൃത കോളജ് എന്നിവിടങ്ങളിലേക്ക് സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 14ന് 10ന് തൈക്കാട് ഗവ. ആർട്സ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ. ഫോൺ: 0471 -2323040.
ഗെസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ∙ ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. മലയാളം, ഹിന്ദി, ജേണലിസം, കൊമേഴ്സ് വിഷയങ്ങളിലേക്കുള്ള അഭിമുഖം 21 ന് രാവിലെ 10നും, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലേക്കുള്ള അഭിമുഖം 22 ന് 10നും നടക്കും.
ഫോട്ടോ ജേണലിസം കോഴ്സ്
തിരുവനന്തപുരം ∙ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://forms.gle/DKb3k2LfSv5ZK3Nh6 എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി 10. ഫോൺ: 9447225524. വെബ്സൈറ്റ്: www.keralamediaacademy.org
അധ്യാപക പരിശീലനം
തിരുവനന്തപുരം ∙ ബിസിൽ ട്രെയ്നിങ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന വിവിധ അധ്യാപക പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314
ഇ–ഗ്രാന്റ് റീഫണ്ട്
തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിൽ 2010 മുതൽ 2019 വരെയുള്ള അധ്യയന വർഷങ്ങളിൽ പഠിച്ചിരുന്ന എസ്സി, ഒബിസി, എസ്ഇബിസി തുടങ്ങിയ വിദ്യാർഥികളിൽ ഇ ഗ്രാന്റ് റീഫണ്ട് ഇനിയും കൈപ്പറ്റാത്ത വിദ്യാർഥികൾ 26ന് മുൻപ് അസ്സൽ തിരിച്ചറിയൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിച്ച് കോളജ് ഓഫിസിൽ നിന്ന് നേരിട്ട് കൈപ്പറ്റണം. ഫോൺ: 0471 2475830.
ഏകദിന പരിശീലനം
തിരുവനന്തപുരം ∙ ആധുനിക തൊഴിൽ മേഖലകളിലെ മാറി വരുന്ന നേതൃത്വ രീതികളെ അടിസ്ഥാനപ്പെടുത്തി സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് ലീഡർഷിപ് 4.0 എഐ ആൻഡ് ഫ്യൂച്ചർ വർക്പ്ലേസ്’ എന്ന വിഷയത്തിൽ 24 ന് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ: 8714259111, 0471-2320101.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് തയാറാക്കുന്നതിനുള്ള വിദഗ്ധ സമിതിയിലേക്ക് റീഹാബിലിറ്റേഷൻ എക്സ്പർട്ട് ആയി നിയമിക്കുന്നതിന് സോഷ്യോളജി പ്രഫസർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ 9നകം കൊല്ലം ഡപ്യൂട്ടി കലക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.
അധ്യാപക ഒഴിവ്
നെടുമങ്ങാട്∙ നെടുമങ്ങാട് കെവിഎസ്എം ഗവ. കോളജിൽ സംസ്കൃതം, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഭാഗങ്ങളിലെ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്കും നെറ്റ്, പിഎച്ച്ഡി, എംഫിൽ, കോളജുകളിലെ അധ്യാപന പരിചയം എന്നിവയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗെസ്റ്റ് ലക്ചറർ പാനലിൽ പേരുള്ളവരാകണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി വിവിധ ദിവസങ്ങളിലായി കോളജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 12ന് രാവിലെ 10.30– സംസ്കൃതം, 13ന് രാവിലെ 10.30– ഇംഗ്ലിഷ്, 14ന് രാവിലെ 10.30– മാത്തമാറ്റിക്സ്, 14ന് ഉച്ചയ്ക്ക് 1.30– സ്റ്റാറ്റിസ്റ്റിക്സ് എന്നീ ദിവസങ്ങളിലാണ് അഭിമുഖം.