തിരുവനന്തപുരം ∙ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും വിവാഹവും ഒരേ കോംപൗണ്ടിൽ. രണ്ടിനും നാട്ടുകാരടക്കം എത്തേണ്ടതു ഒരു കവാടത്തിലൂടെ !
നെയ്യാറ്റിൻകര തൊഴുക്കൽ എൽഎംഎസ് എൽപി സ്കൂളും ചേർന്നുള്ള സിഎസ്ഐ പള്ളിയുമാണ് വോട്ടെടുപ്പിനും വിവാഹത്തിനും വേദിയാകുന്നത്. ഊരൂട്ടമ്പലം കോട്ടമുകൾ സ്വദേശി രാഹുലും പെരുമ്പഴുതൂർ മാങ്കുളത്തു താഴേപുത്തൻ വീട്ടിൽ പ്രവീണയും തമ്മിലുള്ള വിവാഹത്തിനായി 3 മാസം മുൻപാണ് പള്ളിയിൽ റജിസ്റ്റർ ചെയ്തത്.
നെയ്യാറ്റിൻകരയ്ക്കു സമീപത്തെ പുന്നയ്ക്കാടാണു വധുവിന്റെ പള്ളിയെങ്കിലും അവിടെ ഓഡിറ്റോറിയം ഇല്ല.
വിവാഹത്തിന്റെ മറ്റു ചടങ്ങുകൾക്ക് തൊഴുക്കൽ ടി.ജെ.ഓഡിറ്റോറിയമാണ് ബുക്ക് ചെയ്തത്. ഇതോടെ തൊഴുക്കൽ പള്ളിയിൽ മിന്നുകെട്ടും തീരുമാനിച്ചു.
9ന് രാവിലെ 7ന് വോട്ടെടുപ്പും 10നു വിവാഹച്ചടങ്ങുകളും ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ വിവാഹച്ചടങ്ങുകൾ പൂർത്തിയാകും.
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ 3 ബൂത്തുകളാണ് സ്കൂളിലുള്ളത്.
ബൂത്ത് പ്രവർത്തിക്കേണ്ട സ്കൂളിനോട് ചേർന്നുള്ള പള്ളിയിൽ വിവാഹച്ചടങ്ങുണ്ടെന്ന് പ്രഥമാധ്യാപിക എൽ.എസ്.അനിതഷീല ഉദ്യോഗസ്ഥരെ അറിയിച്ചു.
പള്ളിക്കും സ്കൂളിനും കൂടി ഒരു കവാടം മാത്രമേയുള്ളൂവെന്നും അവർ ബോധ്യപ്പെടുത്തി. തുടർന്നു പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കർശന സുരക്ഷ ഒരുക്കാൻ പൊലീസിനു നിർദേശം നൽകി.
വരൻ രാഹുലിന് മണ്ണടിക്കോണം സ്കൂളിലും വധു പ്രവീണയ്ക്കു പെരുമ്പഴുതൂർ സ്കൂളിലുമാണ് വോട്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

