
സുകാന്തിനെ തേടി പൊലീസ്; അടുപ്പമുണ്ടായിരുന്ന യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മാസങ്ങളോളം ചൂഷണങ്ങൾക്കും വിശ്വാസ വഞ്ചനയ്ക്കും ഇരയാക്കിയെന്ന പരാതിയിൽ സഹപ്രവർത്തകൻ സുകാന്തിനെ തേടി കൊച്ചിയിലും ചാവക്കാടും പൊലീസ് തിരച്ചിൽ. കൊച്ചിയിൽ ഹൈക്കോടതിക്കു സമീപത്തെ ഏതാനും ഓഫിസുകളിലും ചാവക്കാട് സുകാന്തിന്റെ ബന്ധു വീടുകളിലുമായിരുന്നു പരിശോധന.
സുകാന്തിനെ പിടികൂടാൻ നിയോഗിച്ചിട്ടുള്ള രണ്ടു സംഘങ്ങളിൽ ഒരു സംഘം മലപ്പുറം കേന്ദ്രീകരിച്ചാണ് അന്വേഷണം. കുടുംബവുമായി ഒളിവിൽപോയ സുകാന്ത് ബന്ധുവീടുകളിൽ എത്താനുള്ള സാധ്യത കണക്കിലെടുത്താണു തിരച്ചിൽ. സുകാന്തിന് അടുപ്പമുണ്ടായിരുന്ന ഒരു യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സുകാന്തിനെതിരെ ബലാത്സംഗം ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണു പൊലീസ് കേസ് എടുത്തത്.
സുകാന്ത് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ യുവതിയുടെ പിതാവ് ഹർജി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 24ന് ആണ് യുവതിയെ ചാക്കയ്ക്കു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നു ഒളിവിൽപോയ സുകാന്തിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസിനു കണ്ടെത്താനായിട്ടില്ല. സുകാന്തിന് ജാമ്യാപേക്ഷ സമർപ്പിക്കാനും, ഒളിവിൽ പോകാനും ഐബിയിലെയും പൊലീസ് സ്റ്റേഷനിലെയും ചില ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്ന ആരോപണം ശക്തമാണ്.