തിരുവനന്തപുരം ∙ ‘മനോരമ ഓൺലൈൻ’ വാർത്ത തുണയായി; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പുതുയുഗ സംവാദ പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികളായി കേരള ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷന്റെ കീഴിലുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.
സംസ്ഥാനത്തെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ പ്രതിനിധിയായി തിരുവനന്തപുരം സ്വദേശി അപ്സാന പ്രതിപക്ഷ നേതാവിനോട് കാര്യങ്ങൾ വിശദീകരിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപെടുത്തി.
‘മനോരമ ഓൺലൈൻ’ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്ത പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപെടുകയും കേരള ടൈപ്പ് വൺ ഡയബറ്റിക് ഫൗണ്ടേഷൻ പ്രതിനിധികളുമായി ബന്ധപ്പെടുകയുമായിരുന്നു. നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ പ്രതിപക്ഷ നേതാവിന്റെ ചായ സൽക്കാരത്തിൽ നടന്ന പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട
സംഘടനകളുടെ പ്രതിനിധികളുമായി (കേരള ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ) അദ്ദേഹം സംവദിക്കുകയും, കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിൽ വരുന്ന മുറയ്ക്ക് ഇത്തരത്തിലുള്ള കുട്ടികളുടെ കാര്യം മുൻഗണനയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പല ഘട്ടങ്ങളിലായി കോടികൾ ചെലവഴിക്കാതെ നഷ്ടപ്പെടുത്തുന്നതും, ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്ന ഇൻസുലിൻ മരുന്നിന്റെ ഗുണനിലവാരക്കുറവും അതുമൂലം കുട്ടികൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ചർച്ചയായി.
സംവാദത്തിൽ, സംസ്ഥാനത്തുള്ള മിഠായി സാറ്റലൈറ്റ് സെന്ററുകളിൽ എൻഡോ ക്രൈൻ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം കുട്ടികൾ ഉന്നയിച്ചു. പല മാതാപിതാക്കളും കിലോമീറ്ററുകൾ താണ്ടിയാണ് തൊട്ടടുത്തുള്ള ജില്ലകളിലെ പ്രധാന ആശുപത്രികളിൽ എത്തി കുട്ടികളെ ഡോക്ടർമാരെ കാണിക്കുന്നത്.
എല്ലാ ജില്ലകളിലും ബ്രിട്ടീൽ ഡയബറ്റിക്കായ കുട്ടികൾ ഉണ്ട്. ഇത്തരത്തിലുള്ള കുട്ടികൾക്ക് ഇൻസുലിൻ പമ്പ് എല്ലാ ജില്ലകളിലും ലഭ്യമായിട്ടില്ല.
ബ്രിട്ടിൽ ഡയബറ്റിക്കായ കുട്ടികൾക്ക് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം (സിഡിഎംഎസ്) നൽകണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു. തിരുവനന്തപുരം പുലയനാർ കോട്ടയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് റിസർച് സെന്ററിന്റെ കീഴിൽ ഇത്തരത്തിലുള്ള കുട്ടികൾക്ക് വേണ്ടി പുതിയ പഠനങ്ങൾ നടത്തണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

