തിരുവനന്തപുരം∙ കേന്ദ്ര ബജറ്റിലെ തിരിച്ചടിക്കു പുറമേ നേമം റെയിൽവേ ടെർമിനൽ പദ്ധതിയുടെ രണ്ടാം ഘട്ടം വെട്ടിച്ചുരുക്കി റെയിൽവേ. 350 കോടി രൂപ ചെലവു പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ രണ്ടാംഘട്ട
എസ്റ്റിമേറ്റ് 97 കോടി രൂപയാണ്. മാസ്റ്റർപ്ലാൻ തകിടം മറിച്ചാണു ഈ പദ്ധതി മുന്നോട്ടു പോകുന്നത്.
ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള 5 പിറ്റ്ലൈൻ, അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകൾ നിർത്താനുള്ള 10 സ്റ്റേബിളിങ് ലൈനുകൾ എന്നിവയാണു ആദ്യ മാസ്റ്റർ പ്ലാനിൽ ഉണ്ടായിരുന്നത്. എന്നാൽ 4 പിറ്റ്ലൈനും 6 സ്റ്റേബിളിങ് ലൈനും മാത്രമാണ് ഇപ്പോൾ പദ്ധതിയിലുള്ളത്.
5 പിറ്റ്ലൈൻ 4 ആയും 10 സ്റ്റേബിളിങ് ലൈൻ 6 ആയും കുറഞ്ഞു. ഒരു പിറ്റ്ലൈനിന് 2 സ്റ്റേബിളിങ് ലൈൻ എന്ന അനുപാതം പോലും അട്ടിമറിച്ചു.
കേരളത്തിൽ നിന്നു മെഗാ ടെർമിനലാക്കാൻ തിരഞ്ഞെടുത്ത ഏക ടെർമിനലാണ് നേമം.
ഇത് സംബന്ധിച്ചു ദക്ഷിണ റെയിൽവേ മെക്കാനിക്കൽ വിഭാഗം കഴിഞ്ഞ ഓഗസ്റ്റിൽ തിരുവനന്തപുരം ഡിവിഷന് അയച്ച കത്തിൽ നേമത്ത് 1000 കോച്ചുകൾ കൈകാര്യം ചെയ്യാൻ 5 പിറ്റ്ലൈനുകളും 10 സ്റ്റേബിളിങ് ലൈനുകളും ആവശ്യമാണെന്നു പറയുന്നു. എന്നാൽ ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ ഉന്നതർ ഇടപെട്ട് ഇത് വെട്ടിയെന്നാണ് ആക്ഷേപം.
ചെന്നൈയിൽ പെരമ്പൂർ റെയിൽവേ സ്റ്റേഷൻ 342 കോടി രൂപ ചെലവിൽ മെഗാ ടെർമിനൽ ആക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 7 പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണു വരിക.
റെയിൽവേ അടുത്ത 50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടാണ് മെഗാ ടെർമിനൽ പദ്ധതികൾ പ്രഖ്യാപിച്ചത്. ഹൈദരാബാദിൽ സൗത്ത് സെൻട്രൽ റെയിൽവേ 3 മെഗാ ടെർമിനലുകളാണു വികസിപ്പിക്കുന്നത്.
നഗലാപ്പള്ളി ടെർമിനൽ (20 പ്ലാറ്റ്ഫോം, 14 പിറ്റ്ലൈൻ, 24 സ്റ്റേബിളിങ് ലൈൻ), ഉമദ്നഗർ ടെർമിനൽ (18 പ്ലാറ്റ്ഫോം, 12 പിറ്റ്ലൈൻ, 20 സ്റ്റേബിളിങ് ലൈൻ), ദബ്ലിപുർ ടെർമിനൽ (14 പ്ലാറ്റ്ഫോം, 10 പിറ്റ്ലൈൻ, 14 സ്റ്റേബിളിങ് ലൈൻ) എന്നിങ്ങനെയാണു പദ്ധതികൾ.
കേരളത്തിന്റെ കാര്യം വരുമ്പോൾ 4 പിറ്റ്ലൈനുകൾക്കപ്പുറം ചിന്തിക്കാൻ ചെന്നൈയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്കു കഴിയുന്നില്ല. ഏറ്റവും കൂടുതൽ ദീർഘദൂര ട്രെയിനുകൾ ഉള്ളതിനാൽ ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ കോച്ചുകൾ കൈകാര്യം ചെയ്യുന്ന ഡിവിഷൻ കൂടിയാണു തിരുവനന്തപുരം.
നേമം ടെർമിനൽ
∙ഒന്നാം ഘട്ടം– 2 പിറ്റ്ലൈനുകളുടെയും 3 സ്റ്റേബിളിങ് ലൈനുകളുടെയും നിർമാണം നടക്കുന്നു, ചെലവ് 116 കോടി
∙രണ്ടാം ഘട്ട
ശുപാർശ– 2 പിറ്റ്ലൈൻ, 3 സ്റ്റേബിളിങ് ലൈൻ ചെലവ് 97 കോടി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

