തിരുവനന്തപുരം∙ ദിവസവും നൂറു കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ശംഖുമുഖം തീരം നിറയെ മാലിന്യം. തീരത്ത് തെരുവു നായ ശല്യവും രൂക്ഷം.
സേനാ ദിനാഘോഷങ്ങൾക്കായി 14 കോടി മുടക്കി പുനർ നിർമിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് തീരത്തിന് ഈ ദുർഗതി. പ്ലാസ്റ്റിക് മാലിന്യമാണ് തീരത്ത് കൂടുതലായി അടിഞ്ഞു കിടക്കുന്നത്. ദുർഗന്ധം വമിക്കുന്നതും ദിവസങ്ങൾ പഴക്കമുള്ളതുമായ ഭക്ഷണാവശിഷ്ടവും പലയിടത്തായി കൂട്ടിയിട്ടിരിക്കുന്നു.
വൻ തിരമാലയിൽ ഇവ കടലിലേക്ക് എത്തുന്നതിനാൽ കടലിൽ കുളിക്കുന്നതിന് സഞ്ചാരികൾ മടിക്കുന്നതായി ലൈഫ് ഗാർഡുമാർ പറഞ്ഞു. സമീപത്തെ തട്ടുകടകളിൽ നിന്നുള്ള മാലിന്യം രാത്രി തീരത്ത് തള്ളുന്നതായാണ് ആരോപണം.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിലെ ആണ് തീര ശുചീകരണം ഏൽപ്പിച്ചിരിക്കുന്നതെങ്കിലും ആഴ്ചകളായി അവർ തിരിഞ്ഞു നോക്കാറില്ലെന്നാണ് പരാതി. എയർപോർട്ട് റോഡ് മുതൽ 300 മീറ്ററോളം വ്യാപിച്ചു കിടക്കുന്ന തീരത്തിന്റെ അങ്ങോളമിങ്ങോളം തെരുവു നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. കടലാക്രമണത്തിൽ തകർന്ന തീരം നാവിക സേനാ ദിനാഘോഷങ്ങൾക്കു വേണ്ടിയാണ് പുനർനിർമിച്ചത്.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കായി ആയിരങ്ങളാണ് ശംഖുമുഖത്ത് എത്തിയത്. ഇതിനു ശേഷം ശുചീകരണം നടത്താത്തതാണ് തീരം വൃത്തികേടാകാൻ കാരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

