ആറ്റിങ്ങൽ ∙ കലാകിരീടം തിരുവനന്തപുരം സൗത്ത് ഉപജില്ലയ്ക്ക്. പോയിന്റ് നില മാറി മറിഞ്ഞ കലോത്സവത്തിന്റെ അവസാനദിനം ജില്ലയുടെ കലാകിരീടം സൗത്തിനെ തേടിയെത്തുകയായിരുന്നു.
940 പോയിന്റാണ് സൗത്ത് കരസ്ഥമാക്കിയത്. 936 പോയിന്റുമായി പാലോട് ഉപജില്ലയാണു രണ്ടാം സ്ഥാനത്ത്.
കലോത്സവത്തിന്റെ ആദ്യ നാലു നാളുകളിലും ലീഡ് ചെയ്ത പാലോടിന് അവസാന ദിവസം മുന്നേറ്റം നിലനിർത്താനായില്ല. ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരം നോർത്ത് 930 പോയിന്റുമായി മൂന്നാമത് ഫിനിഷ് ചെയ്തു.
നാലാം സ്ഥാനം കിളിമാനൂരും (873) അഞ്ചാം സ്ഥാനം ആറ്റിങ്ങലും (842) നേടി.
സ്കൂൾ വിഭാഗത്തിൽ ആദ്യദിവസം മുതൽ വ്യക്തമായ ലീഡുമായി മുന്നേറിയ നന്ദിയോട് എസ്കെവി എച്ച്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 335 പോയിന്റാണ് ഗ്രാമീണ പ്രദേശത്തെ ഈ വിദ്യാലയം സ്വന്തമാക്കിയത്.
വർഷങ്ങളായി മികച്ച സ്കൂളിനുള്ള കപ്പ് നേടുന്ന വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ 253 പോയിന്റുമായി രണ്ടാമതെത്തി. 219 പോയിന്റുമായി പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്താണ്.
70–ലേറെ ഇനങ്ങളിലാണ് എസ്കെവി എച്ച്എസ് മത്സരിച്ചത്. ഓരോ ഇനത്തിനും മുൻക്കൂട്ടി തയാറെടുക്കുകയും വിദഗ്ധരെ എത്തിച്ച് പരിശീലനം നൽകുകയും ചെയ്തിരുന്നു.
കോട്ടൺഹിൽ 139 പോയിന്റോടെ സ്കൂൾ വിഭാഗത്തിൽ നാലാം സ്ഥാനത്തും കിളിമാനൂർ കടുവയിൽ കെടിസിടി ഇഎംഎച്ച്എസ്എസ് 181 പോയിന്റുമായി അഞ്ചാമതുമെത്തി.ചലച്ചിത്രതാരം പ്രിയങ്ക നായർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡിഡിഇ ശ്രീജ ഗോപിനാഥ്, ആർഡിഡി എസ്.അജിത, പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.സാബു തുടങ്ങിയവർ പ്രസംഗിച്ചു. മിമിക്രി, മോണോആക്ട്, യക്ഷഗാനം, നാടൻപാട്ട്, കഥകളി സംഗീതം, മാർഗം കളി എന്നീ ഇനങ്ങളിലെ മത്സരങ്ങളാണ് അവസാനദിനം ആസ്വാദക ശ്രദ്ധ നേടിയത്.
രണ്ടാംദിനം മുതൽ മത്സര ഫലങ്ങളെ ചൊല്ലി നടന്ന കലഹം അവസാന ദിനമായ ഇന്നലെയും തുടർന്നു. നാടൻപാട്ട് മത്സരഫലത്തെ ചൊല്ലിയായിരുന്നു ബഹളം.
പ്രതിഷേധസൂചകമായി വിദ്യാർഥികൾ ചെണ്ടക്കൊട്ടിയും നാടൻപാട്ട് പാടിയും പ്രതിഷേധിച്ചു. മേളയിൽ 218 അപ്പീലുകളാണ് ലഭിച്ചത്.
കലോത്സവ വേദിയിലെ സംഘർഷം സ്കൂളുകൾക്കെതിരെ നടപടിക്ക് ഡിഡിഇ ശുപാർശ
ആറ്റിങ്ങൽ ∙ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഉണ്ടായ സംഘർഷം സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹയർസെക്കൻഡറി വിഭാഗം പരിചമുട്ടുകളിയുടെ വിധി പ്രഖ്യാപനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 2 മത്സരാർഥികൾക്കു പരുക്കേറ്റിരുന്നു. നന്ദിയോട് എസ്കെവി എച്ച്എസ്എസിലെ ഹയർസെക്കൻഡറി വിദ്യാർഥികളായ ദേവദത്ത്, അഭിറാം എന്നിവർക്കാണ് പരുക്കേറ്റത്.
പരിശീലകരടക്കം മുതിർന്നവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒരു പരിശീലകൻ അടക്കം 5 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.
ദഫ്മുട്ട് നടന്ന വേദിയിലും സംഘർഷം ഉണ്ടാക്കാൻ ശ്രമം നടന്നതായി സൂചനയുണ്ട് .
ഇവിടെയും മത്സരാർഥികൾക്കൊപ്പമെത്തിയ പരിശീലകർ അടങ്ങുന്നവരാണു പ്രശ്നമുണ്ടാക്കാൻ മുതിർന്നതെന്നാണ് സൂചന. പൊലീസിന്റെ സമയോചിത ഇടപെടലാണ് പ്രശ്നം ഒഴിവാക്കാൻ കാരണമായത്.
ഇവിടെ നിന്ന് ഒരു പരിശീലകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാംസ്കാരിക വകുപ്പിലെ ജീവനക്കാരനാണ് ഇയാളെന്നാണു വിവരം.
വ്യാഴം രാത്രിയോടെ ഇയാളെ വിട്ടയച്ചു. അതിനിടെ സംഭവത്തിൽ ഉൾപ്പെട്ട
രണ്ടു സ്കൂളുകൾക്കെതിരെ നടപടി വേണമെന്ന ശുപാർശ ഡിഡിഇ വിദ്യാഭ്യാസവകുപ്പിന് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

