ആറ്റിങ്ങൽ ∙ കാഴ്ചയുടെ പരിമിതികളെ വെല്ലുവിളിച്ചാണു ജില്ലാ കലോത്സവ വേദിയിൽ കൊല്ലം കരുനാഗപ്പള്ളി തഴവ കൃഷ്ണജ്യോതിയിൽ കൃഷ്ണപ്രസാദ് മിമിക്രി മത്സരത്തിനെത്തിയത്. കാഴ്ച വൈകല്യമുള്ള അച്ഛൻ സുഗുണനും അമ്മ ജയലക്ഷ്മിക്കും ഒപ്പം ട്രെയിനിലാണ് മത്സരത്തിനെത്തിയത്.
മത്സരത്തിൽ എ ഗ്രേഡും നേടി. തിരുവനന്തപുരം എസ്എംവി മോഡൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് കൃഷ്ണപ്രസാദ്.
സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ചവറ ശങ്കരമംലം സ്കൂളിലെ അധ്യാപകനായ സുഗുണനു പൂർണമായും കാഴ്ചയില്ല.
സുഗുണൻ തബല കലാകാരനും ജയലക്ഷ്മി ഗായികയുമാണ്.
വഴുതക്കാടുള്ള ബ്ലൈൻഡ് സ്കൂളിലാണ് കൃഷ്ണപ്രസാദ് ഏഴാം ക്ലാസുവരെ പഠിച്ചത്. തുടർന്ന് എസ്എംവി സ്കൂളിൽ ചേർന്നു.
ബ്ലൈൻഡ് സ്കൂളിൽ ഹോസ്റ്റലിൽ താമസ സൗകര്യം അനുവദിക്കണമെന്ന് കാട്ടി രക്ഷാകർത്താക്കൾ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങിയത് ഒട്ടേറെ തവണ. കാഴ്ച വൈകല്യമുള്ള സഹപാഠിയായ കുണ്ടറ സ്വദേശിയും കൃഷ്ണപ്രസാദിനൊപ്പമാണ് താമസിക്കുന്നത്.
ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും കരുനാഗപ്പള്ളിയിൽ നിന്നു ട്രെയിനിലാണ് സ്കൂളിൽ വന്നു പോകുന്നത്.
അതിരാവിലെ ആറരയ്ക്കാണ് ട്രെയിൻ. രാത്രി ഏഴരയോടെയാണ് മടങ്ങിയെത്തുന്നത്.
പോങ്ങുംമൂട് സ്വദേശിയായ മറ്റൊരു കുട്ടിയടക്കം കാഴ്ച വൈകല്യമുള്ള 3 കുട്ടികളാണ് എസ്എംവി എച്ച്എസ്എസിൽ പഠിക്കുന്നത്. ബ്ലൈൻഡ് സ്കൂളിലെ ഹോസ്റ്റലിൽ താമസ സൗകര്യം ഒരുക്കിയാൽ ഇവർക്ക് ഏറെ സഹായകമാകുമെന്നാണ് കൃഷ്ണപ്രസാദിന്റെ രക്ഷാകർത്താക്കൾ പറയുന്നത്.
എന്നാൽ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് അധികൃതർ കൈമലർത്തുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

