തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരി 10,11 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ (മിത്രനികേതൻ സിറ്റി സെന്റർ) നടക്കും.
10 നു രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. നാടിന്റെ പൈതൃകം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
ഉത്തരവാദിത്ത പൈതൃകമെന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളാണു നടക്കുക.
പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിയമങ്ങളുടെ അവലോകനത്തിനാണ് ഊന്നൽ നൽകുന്നത്.
എക്സിബിഷനുകൾ, പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും ഇതുമായി ബന്ധപ്പെട്ടു നടക്കും.
കേരളത്തിന് ഒരു പൈതൃക നയം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം ഒന്നാം പൈതൃക കോൺഗ്രസ് നടത്തിയത്. സംസ്ഥാനത്തെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായി ആർട് ആൻഡ് ഹെറിറ്റേജ് കമ്മിഷന്റെ അധികാരങ്ങൾ വിപുലമാക്കുക, പൈതൃകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, സംസ്ഥാനത്തെ സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ സ്ഥാപിക്കുക, തെയ്യം കലാകാരന്മാരുടെ ജീവിത നിലവാരത്തെപ്പറ്റി വിശദമായ പഠനം നടത്തുക, ക്ലാസിക്കൽ, ഫോക്ലോർ കലാരൂപങ്ങളുടെ പട്ടികയ്ക്കു പുറത്തു നിൽക്കുന്ന കലാരൂപങ്ങളെയും കലാകാരന്മാരെയും സർക്കാർ ക്ഷേമനിധി, പുരസ്കാരങ്ങൾ എന്നിവയുടെ പരിധിയിൽ കൊണ്ടുവരാൻ പദ്ധതി ആവിഷ്കരിക്കുക തുടങ്ങിയ വിശദമായ ശുപാർശകൾ അടങ്ങുന്ന കരടു പൈതൃക നയം ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
ഭാരവാഹികൾ, രക്ഷാധികാരികൾ : ഡോ.
ശശി തരൂർ എംപി, ഐ.ബി. സതീഷ് എംഎൽഎ, ടി.കെ.എ.
നായർ, ഡോ. ടി.പി.
ശങ്കരൻകുട്ടിനായർ, പ്രഫ . കാട്ടൂർ നാരായണ പിള്ള, മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഡോ.
വെള്ളിനേഴി അച്യുതൻ കുട്ടി, എം.എസ്. ഭുവന ചന്ദ്രൻ, സന്ദീപ് വാസുദേവൻ, എസ്.
തങ്കപ്പൻ നായർ, കുര്യാത്തി ശശി, ഡോ. എം.ജി.
ശശിഭൂഷൺ (ചെയ) , പ്രതാപ് കിഴക്കേമഠം ( ജനറൽ കൺവീനർ), സംഗീത് കോയിക്കൽ (വർക്കിങ് ചെയ), പ്രഫ. എസ്.
രാജശേഖരൻ നായർ, സേവ്യർ ലോപ്പസ്, ശാന്ത തുളസീധരൻ, ഗീത മധു, നിസാർ യാക്കൂബ് , ഡോ. ബി.എസ്.
ബിനു, കോവളം രാധാകൃഷ്ണൻ (വൈസ് ചെയ), ശംഭു മോഹൻ (ട്രഷ). ജീൻ പോൾ, പ്രസാദ് നാരായണൻ (കോ ഓർഡിനേറ്റർ), അംബിക അമ്മ, ആർ.
എസ്. പദ്മകുമാർ, അനിൽ നെടുങ്ങോട് , ശങ്കർ ദേവഗിരി (കൺ).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]