തിരുവനന്തപുരം∙ ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് അയൽവാസിയായ 11 വയസുകാരനെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളൽ ഏൽപിച്ച കേസിൽ കുളത്തൂർ, പൊഴിയൂർ കല്ലുവിള വീട്ടിൽ ജോർജ് ടൈറ്റസിന് (63) തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി എം.പി. ഷിബു 20 വർഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷിച്ചു.
അതിസമ്പന്നനായ പ്രതിയുടെ ഭീഷണി തരണം ചെയ്താണ് കുട്ടി കോടതിയിൽ മൊഴി നൽകിയത്. 2014 ലാണ് കേസിനാസ്പദമായ സംഭവം.
ബന്ധുവായ സ്ത്രീയുടെ പണം അടങ്ങിയ പഴ്സ് കുളിക്കടവിൽ വച്ച് കാണാതായിരുന്നു. കുട്ടി പഴ്സ് മോഷ്ടിച്ചുവെന്ന സംശയത്താൽ കുട്ടിയുടെ ഇരുകൈകളും തുണിക്കൊണ്ട് കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
പ്രതിയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. അതിഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ കോണ്ടുപോയപ്പോൾ പ്രതികൂടി അവിടെയെത്തി മണ്ണെണ്ണ വിളക്ക് ചരിഞ്ഞാണ് പെള്ളലേറ്റതെന്ന് ഡോക്ടറോട് പറഞ്ഞ് രേഖപ്പെടുത്തിക്കുകയും ചെയ്തു.
യഥാർഥ സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷ ണിപ്പെടുത്തിയതിനാൽ കുട്ടിയും വീട്ടുകാരും വിവരം ആരോടും പറഞ്ഞില്ല. നാലു മാസത്തോളം കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇതിനിടെ കുട്ടി അടുത്ത ബെഡ്ഡിൽ കിടന്ന രോഗിയോട് യഥാർഥ സംഭവം വെളിപ്പെടുത്തി. ആ രോഗിയാണ് ചൈൽഡ് ലൈനിൽ സംഭവം അറിയിച്ചത്.
തുടർന്ന് പാറശാല പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കുട്ടിക്ക് ഇപ്പോഴും രണ്ട് കൈയ്യും നിവർത്താൻ സാധിക്കില്ല.
മുഖവും നെഞ്ചും പൊള്ളലേറ്റു വികൃതമായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ.കെ.അജിത് പ്രസാദ്, വി.സി.ബിന്ദു എന്നിവര്‍ ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]