
വർക്കല∙ നഗരസഭ വാർഡായ രഘുനാഥപുരത്തെ തകർന്നു കിടക്കുന്ന മരാമത്ത് റോഡ് ഇനിയും നവീകരിക്കാൻ നടപടിയായില്ലെന്നു പരാതി. റോഡിന്റെ ഒരു ഭാഗത്ത് പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തതോടെയാണ് മണ്ണു റോഡായി മാറിയത്. അഞ്ചു മീറ്റർ വീതിയുള്ള റോഡിൽ പകുതി വീതിയിൽ മാത്രമാണ് ടാറിങ് ഉള്ളത്. അമൃത് ജലവിതരണ പദ്ധതിയിൽ രഘുനാഥപുരം മെയിൻ ടാങ്കിൽ നിന്നു വട്ടപ്ലാമൂട്, നടയറ ഭാഗത്തേക്ക് നീളുന്ന സപ്ലൈ ലൈനിനു വേണ്ടിയാണ് കുഴിയെടുത്തത്.
പൈപ്പ് സ്ഥാപിക്കലും കുഴിമൂടലും കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും റോഡ് നേരയാക്കിയില്ല.
റോഡ് കുഴിക്കുന്നതിനു മുൻപ് ജല അതോറിറ്റി, മരാമത്ത് വകുപ്പിന് നൽകേണ്ട റോഡ് റസ്റ്ററേഷൻ തുക നൽകിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഈ തുക ലഭിച്ചാൽ മാത്രമേ, റോഡ് കുഴിക്കാൻ മരാമത്ത് വകുപ്പ് അനുമതി നൽകൂ. കഴിഞ്ഞ വർഷാരംഭത്തിൽ തന്നെ റസ്റ്ററേഷൻ ചാർജ് ഇനത്തിൽ 21 ലക്ഷത്തിലധികം രൂപ നൽകിയെങ്കിലും മരാമത്ത് വിഭാഗം റോഡ് പണികൾ ആരംഭിച്ചിട്ടില്ല.
ജലഅതോറിറ്റിയുടെ കൂറ്റൻ ജലസംഭരണിയും ഓഫിസും കൂടാതെ ആർടിഒയുടെ ഡ്രൈവിങ് ടെസ്റ്റിനുള്ള ഗ്രൗണ്ടും ഈ റോഡിലാണ്. വർക്കല എസ്എൻ കോളജ്, സ്കൂളുകൾ ഉൾപ്പെടെ ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതു വഴിയാണ് പോകുന്നത്. ദിവസവും നൂറുകണക്കിനു ലൈസൻസ് അപേക്ഷകരും വാഹന ഡ്രൈവിങ് പരിശീലനം നടത്തുന്ന റോഡ് കൂടിയാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]