ആറ്റിങ്ങൽ ∙ പട്ടണത്തിലെ അപകടങ്ങളും ഗതാഗത കുരുക്കും പരിഹരിക്കുന്നതിനായി ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്ന വർഷങ്ങളായുള്ള പൊതുജനങ്ങളുടെ ആവശ്യം നടപ്പാക്കാനാതെ അധികൃതർ. പട്ടണത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയ ഗതാഗത പരിഷ്കരണ സമിതിയുടെ രണ്ട് യോഗങ്ങളിലെടുത്ത തീരുമാനങ്ങളിൽ ഒന്നു പോലും നടപ്പായില്ല. എന്നാൽ തിരക്കുള്ള രാവിലെയും വൈകിട്ടും ചുരുങ്ങിയ സമയത്തേക്ക് മാത്രം പാലസ് റോഡിൽ ഹെവി വെഹിക്കിൾസിന് വൺവേ സംവിധാനം ഏർപ്പെടുത്തിയതായി പൊലീസ് പറയുന്നു.
ജൂൺ ഒന്നു മുതൽ പട്ടണത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കുമെന്നായിരുന്നു ആദ്യം കൂടിയ ഗതാഗത പരിഷ്കരണ സമിതി യോഗത്തിലെ തീരുമാനം. പാലസ് റോഡ് വൺവേ ആക്കും, വിവിധ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കും , വിവിധയിടങ്ങളിൽ ട്രാഫിക് വാർഡൻഒട്ടേറെ നിരവധി തീരുമാനങ്ങളാണ് മേയ് അവസാന വാരം കൂടിയ യോഗത്തിലെടുത്തത്. ഒന്നും നടപ്പിലായില്ല.
ജൂലൈ അഞ്ചിന് വീണ്ടും യോഗം ചേർന്നു തീരുമാനം പരിഷ്കരിച്ചു. പരിഷ്കരണം ജൂലൈ 19 മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ അതും നടപ്പായില്ല.
ബോർഡുകൾ തയാറാക്കിയിട്ട് 2 മാസം , പക്ഷേ..
ഇൻഡ്യൻ റോഡ് കോൺഗ്രസിന്റെ നിബന്ധനകൾ പ്രകാരമുള്ള ബോർഡുകൾ മാത്രമാണ് റോഡരുകിൽ സ്ഥാപിക്കേണ്ടതെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നു.ഗതാഗത പരിഷ്്കരണ സമിതിയുടെ ആദ്യ യോഗത്തിലെ തീരുമാനം അനുസരിച്ച് വിവിധ യിടങ്ങളിൽ സ്ഥാപിക്കുന്നതിനായി മൂന്ന് നോ പാർക്കിങ് ബോർഡും, മൂന്ന് വൺവേ ബോർഡും സ്ഥാപിക്കുന്നതിന് പിഡബ്ല്യുഡി കരാർ നൽകി തയാറാക്കി വച്ചിട്ട് 2 മാസത്തോളമായി.
ഹെവി വെഹിക്കിൾസിന് മാത്രം ഒരു വശത്തേക്ക് നിരോധനം എന്ന ബോർഡ് ചട്ടപ്രകാരം സ്ഥാപിക്കാനാകില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. എന്നാൽ ബസിനും , ലോറിക്കും , ട്രക്കിനും പ്രവേശനമില്ല എന്ന ബോർഡ് സ്ഥാപിക്കാനാകും.
പിഡബ്ല്യുഡി തയാറാക്കിയ ബോർഡിൽ ബസിന്റേയും ട്രക്കിന്റേയും ലേബലുകൾ പതിപ്പിച്ചാൽ അതും സ്ഥാപിക്കാനാകും.എന്നാൽ നഗരസഭ അധികൃതർ കൊല്ലമ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ വിവിധയിടങ്ങളിൽ സ്ഥാപിക്കുന്നതിനായി ബോർഡുകൾ ഇതിനോടകം തയാറാക്കിയിട്ടുണ്ട്. അതു സ്ഥാപിച്ചില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]