നെയ്യാറ്റിൻകര∙ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യത്തെത്തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ ഒരാഴ്ചത്തേക്കു മാറ്റി. ഓപ്പറേഷൻ തിയറ്ററിലേക്കുള്ള വെള്ളം ലഭിക്കുന്ന വാട്ടർ ടാങ്കിലാണ് ബാക്ടീരിയ കണ്ടെത്തിയത്.
വാട്ടർ ടാങ്ക് ഇന്ന് വൃത്തിയാക്കും. വീണ്ടും പരിശോധന നടത്തി ബാക്ടീരിയ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാകും ശസ്ത്രക്രിയ നടത്തുക.ഇന്നലെ നടത്താനിരുന്ന 4 ശസ്ത്രക്രിയകൾ മാറ്റിയെന്നാണു വിവരം.
പ്രസവ സംബന്ധമായ ശസ്ത്രക്രിയകൾ ഉൾപ്പെടെ, ആഴ്ചയിൽ 60ൽ അധികം ശസ്ത്രക്രിയകൾ നടത്താറുണ്ട്. ഇവ മുടങ്ങുമോ എന്ന ആശങ്കയിലാണു രോഗികൾ.
ബദൽ സംവിധാനമൊരുക്കി ശസ്ത്രക്രിയകൾ നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മാസത്തിൽ ഒരിക്കൽ ജലം പരിശോധിക്കാറുണ്ട്. ഇന്നലെ ലഭിച്ച ഫലത്തിൽ ബാക്ടീരിയയുടെ അളവ് കൂടുതലെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ ശസ്ത്രക്രിയകൾ നിർത്തി വയ്ക്കാൻ സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ നിർദേശം നൽകി. വാട്ടർ ടാങ്ക് അടിയന്തരമായി വൃത്തിയാക്കാനും അദ്ദേഹം നിർദേശിച്ചു.
കോളിഫോം ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാട്ടർ അതോറിറ്റിയുടെ കാളിപ്പാറ പദ്ധതിയിൽ നിന്നുള്ള ശുദ്ധജലമാണ് ഉപയോഗിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]