
നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് കണിയാപുരം റെയിൽവേ മേൽപാലം. ഇപ്പോൾ റെയിൽവേ മേൽപാലത്തിന്റെ നിർമാണത്തിനായി 48.74 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ഇത് നാട്ടുകാരും റെയിൽവേ ക്രോസ് വഴി യാത്ര ചെയ്യുന്നവരും സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് നഷ്ട
പരിഹാരം നൽകി ഭൂമി ഏറ്റെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറെ ഗതാഗതക്കുരുക്കുള്ള ഭാഗമാണ് കണിയാപുരം റെയിൽവേ ഗേറ്റ്.
പലപ്പോഴും മൂന്നും നാലും ട്രെയിനുകൾ കടന്നു പോയ ശേഷമായിരിക്കും ഗേറ്റ് തുറക്കുന്നത്. ഈ സമയം ആലുംമൂട് ജംക്ഷൻ മുതൽ വാഹനങ്ങൾ അര മണിക്കുറിലേറെ കുടുങ്ങി കിടക്കാറുണ്ട്.
ഇതു മൂലം വിദ്യാർഥികൾക്ക് യഥാ സമയത്ത് സ്കൂളുകളിൽ എത്താൻ ആവാത്ത അവസ്ഥയുണ്ട്. രോഗികളുമായി വരുന്ന വാഹനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.
റെയിലേവേ ഗേറ്റ് തുറക്കുന്നതുവരെ കാത്തുകിടക്കേണ്ടി വരും.
ഗേറ്റ് തുറക്കുമ്പോൾ വാഹനങ്ങൾ കൂട്ടത്തോടെ മറുവശം കടക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അപകടങ്ങളും ഉണ്ടാകാറുണ്ട്. നാട്ടുകാരുടെയും വാഹനത്തിൽ ഇതുവഴി കടന്നു പോകുന്നവരും വർഷങ്ങൾക്കു മുൻപ് തന്നെ റെയിൽവേ മേൽപാലം വേണുമെന്ന ആവശ്യം ഉന്നയിച്ച് എംപിമാരെയും എംഎൽഎ മാരെയും സമീപിച്ച് നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
കണിയാപുരത്തു നിന്നും തീരദേശത്തേക്കു പോകാനുള്ള പ്രധാന പാതയാണ് ആലുംമുട് കണിയാപുരം ചാന്നങ്കര റോഡ്. ഇവിടെ എപ്പോഴും വൻ തിരക്ക് അനുഭവപ്പെടാറുണ്ട്.
ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് മേൽപാല നിർമാണത്തിനുള്ള ഭൂമി ഏറ്റെടുത്ത് പാലത്തിന്റെ നിർമാണം ആരംഭിക്കണം എന്നാണ് നാട്ടുകാരുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]