
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം∙ മലയിൻകീഴ് ഊരൂട്ടമ്പലം റോഡിൽ എംഎൽഎ ഓഫിസിനു സമീപം കലുങ്ക് നിർമാണം നടക്കുന്നതിനാൽ പ്രദേശത്ത് 45 ദിവസത്തേക്ക് ഭാഗികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സ്വയം തൊഴിൽവായ്പ
തിരുവനന്തപുരം∙ ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലുള്ള വനിതകൾക്ക് സംസ്ഥാന വനിത വികസന കോർപറേഷൻ 30 ലക്ഷം രൂപ വരെ 6% മുതൽ 8 % വരെ പലിശനിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകും. 04712328257,9496015005
പ്രബന്ധരചനാ മത്സരം
തിരുവനന്തപുരം ∙ കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കും.
വിഷയം ‘ഗാന്ധിദർശനത്തിന്റെ സമകാലിക പ്രസക്തി’. കോളജ്, ഗവേഷണ വിദ്യാർഥികൾക്കു പങ്കെടുക്കാം.
10 പേജിൽ കവിയാത്ത പ്രബന്ധം സെപ്റ്റംബർ 15 ന് അകം ലഭിക്കണമെന്നു പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അറിയിച്ചു. ഒന്നാം സമ്മാനം 5001 രൂപ.
രണ്ടാം സമ്മാനം 3001 രൂപ. ഫോൺ: 9447980350
ലോഗോ ക്ഷണിച്ചു
തിരുവനന്തപുരം∙ ഒക്ടോബർ 11, 12 തീയതികളിൽ കോട്ടയത്ത് നടക്കുന്ന കെഎസ്എഫ്ഇ ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളത്തിന്റെ ലോഗോ ക്ഷണിച്ചു. 5000 രൂപ സമ്മാനം. [email protected]
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം∙ ഗതാഗത വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബി ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും എംടെക് സീറ്റുകളിലേക്കും നാളെ 10ന് സ്പോട് അഡ്മിഷൻ നടത്തും.
www.sctce.ac.in, 0471-2490572/ 2490772
സീറ്റ് ഒഴിവ്
തിരുവനന്തപുരം∙ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഫ്രണ്ട് ഓഫിസ് ഓപ്പറേഷൻ/ ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് എന്നീ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവ്. 04712728340, 8075319643
മലയിൻകീഴ് ∙ യുഐടിയിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിഎ ഡിഗ്രി കോഴ്സുകളിൽ സീറ്റ് ഒഴിവ്.
9847299553 തിരുവനന്തപുരം ∙ വാമനപുരം ഗവ.ഐടിഐയിൽ പ്ലമർ ട്രേഡിൽ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒരൊഴിവും വനിതാ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഏതാനും ഒഴിവുകളിലേക്കും നേരിട്ട് അപേക്ഷ ക്ഷണിച്ചു. 11ന് 5ന് മുൻപ് ഓഫിസിൽ അപേക്ഷിക്കണം.
04722967700
ഓഫിസ് അറ്റൻഡന്റ്
നെയ്യാറ്റിൻകര∙ പൂവാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവുണ്ട്. നാളെ 10.30ന് അഭിമുഖം നടത്തും.
04712210354
കമ്യൂണിറ്റി നഴ്സ്
കിളിമാനൂർ∙ പഴയകുന്നുമ്മേൽ പഞ്ചായത്ത് പാലിയേറ്റീവ് പരിചരണത്തിന്റെ നടത്തിപ്പിനു കമ്യൂണിറ്റി നഴ്സിന്റെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പാലിയേറ്റീവ് കെയറിൽ പരിശീലനം ലഭിച്ചവരാകണം.
അപേക്ഷ 12നു 5നു മുൻപ് പഞ്ചായത്ത് ഓഫിസിൽ നൽകണം. 04702672335
ഡ്രൈവർ
കല്ലമ്പലം∙നാവായിക്കുളം ഗവ.എൽപി സ്കൂളിൽ ബസ് ഡ്രൈവർ ഒഴിവുണ്ട്.
രേഖകളുമായി നാളെ 2ന് സ്കൂളിൽ എത്തണം.
അധ്യാപക ഒഴിവ്
കഴക്കൂട്ടം∙ കുളത്തൂർ ഗവ. ആർഎൽപി സ്കൂൾ.
എൽപിഎസ്ടി. അഭിമുഖം നാളെ 11ന്.
85474 35861 ചിറയിൻകീഴ് ∙ കടയ്ക്കാവൂർ ചെക്കാല വിളാകം ശ്രീനാരായണ വിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂൾ. എച്ച്എസ്എസ് കൊമേഴ്സ്(ജൂനിയർ).
അഭിമുഖം 11ന് 10ന് 9447493231
മെഗാ മെഡിക്കൽ ക്യാംപ്
തിരുവനന്തപുരം∙ ഡോ. സായ് ഗണേശ് മെഡിക്കൽ സെന്ററിൽ ഈ വരുന്ന 8ന് വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു.
സൗജന്യ ഫൈബ്രോ സ്കാൻ ടെസ്റ്റ്, യൂറിക് ആസിഡ് ടെസ്റ്റ്, ഡയബറ്റിക് ടെസ്റ്റ്, ഡെന്റൽ ചെക്കപ് എന്നിവയുണ്ടാകും. സൗജന്യ ഡോക്ടർ കൺസൽട്ടേഷനുമുണ്ട്. 8590899989
ഓണപ്പാട്ട് മത്സരം
തിരുവനന്തപുരം∙ പഞ്ചാബ് നാഷനൽ ബാങ്ക് റിട്ടയറീസ് ക്ലബ് ജില്ലയിലെ ബാങ്ക് ജീവനക്കാർക്കും വിരമിച്ചവർക്കുമായി സെപ്റ്റംബർ 7ന് ഓണപ്പാട്ട്(ഗ്രൂപ്പ്) മത്സരം നടത്തുന്നു.
ഫോൺ. 99475 68658.
ഊർജ സംരക്ഷണ അവാർഡിന് അപേക്ഷിക്കാം
തിരുവനന്തപുരം ∙ സംസ്ഥാന ഊർജ സംരക്ഷണ അവാർഡിന് ഒക്ടോബർ 15 വരെ അപേക്ഷിക്കാം മാർഗരേഖയും ഫോമും www.keralaenergy.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഫോൺ : 0471 2594922 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]