
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (06-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
നേമം∙ പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്(സീനിയർ) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 10 ന് രാവിലെ 10 ന് സ്കൂളിൽ നടക്കും. ഫോൺ– 95671 44909.വട്ടിയൂർക്കാവ് ∙ ഗവ. വിഎച്ച്എസ്എസിൽ യുപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന്. ഫോൺ: 0471 2360524.ഇലകമൺ∙ ഹരിഹരപുരം ഗവ.എൽപി സ്കൂളിൽ എൽപിഎസ് ടിഎ ഒഴിവുണ്ട്. അഭിമുഖം തിങ്കൾ 11ന്. (94461 84475)
ജോലി ഒഴിവ് അഭിമുഖം 9ന്
തിരുവനന്തപുരം ∙ ഐഎച്ച്ആർഡി തിരുവനന്തപുരം റീജനൽ സെന്ററിൽ ഗെസ്റ്റ് അധ്യാപകരുടെയും, കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ഒഴിവ്. ഗെസ്റ്റ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 9ന് 11 നും, കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവിലേക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 2 നും അഭിമുഖം നടക്കും. ഫോൺ: 0471 2550612.