
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൺവൻഷൻ സെന്റർ; ഗോൾഡൻ പാലസ് മേയ് 18ന് പ്രവര്‍ത്തനമാരംഭിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൺവൻഷൻ സെന്ററായ ഗോൾഡൻ പാലസ് മേയ് 18ന് പ്രവര്‍ത്തനമാരംഭിക്കും. മൈസ് ടൂറിസം മേഖലയില്‍ ഏറെ സാധ്യതകളുമായി തിരുവനന്തപുരം നഗരത്തിനും വിഴിഞ്ഞം തുറമുഖത്തിനും തമിഴ്നാടിനും ഇടയിലായി ധനുവച്ചപുരത്ത് 15 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന രാജ്യാന്തര കൺവൻഷൻ സെന്റർ വിസ്തൃതിയിലും സൗകര്യങ്ങളിലും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായിരിക്കുമെന്ന് ചെയര്മാന് അന്‍വര്‍ സാദത്ത് പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടുകൂടിയ 12 കൺവൻഷൻ ഹാളുകളുണ്ട്. അതിൽ പ്രധാന ഹാളിൽ ഒരേസമയം 5000 പേരെ ഉൾക്കൊള്ളാനാകും. കണ്വന്ഷന് സെന്ററിന്റെ അങ്കണത്തില്‍തന്നെ രണ്ട് ഹെലിപാഡുകളും സജ്ജമാക്കിയിട്ടുണ്ട്. നക്ഷത്ര നിലവാരമുള്ള 24 അതിഥി മുറികളും ആധുനിക നിലവാരത്തിലുള്ള റസ്റ്ററന്റും ബിസിനസ് ഇവന്റുകൾക്ക് ഉള്‍പ്പെടെ കൃത്യമായ സേവനം ഉറപ്പാക്കുന്നവയാണ്. ദേശീയപാതയില്‍ നിന്നും മലയോര പാതയില്‍നിന്നും ഇവിടേക്ക് എളുപ്പത്തില്‍ എത്താനാകും. വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമായതോടെ രാജ്യാന്തര മീറ്റിങ്ങുകൾക്കും ഷിപ്പിങ് കമ്പനികൾക്കുമുള്ള കോൺഫറൻസുകൾക്കും ഗോൾഡൻ പാലസ് വേദിയാകും.
അതിവേഗം വളരുന്ന തിരുവനന്തപുരത്ത് വിദേശ ഡെലഗേഷനുകൾ, ആഗോള വ്യാപാര സമ്മേളനങ്ങൾ, ദേശീയ പരിപാടികള്‍ തുടങ്ങിയവയ്ക്ക് രാജ്യാന്തര നിലവാരത്തിലുള്ള വേദികൾ ആവശ്യമാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമായതോടെ, അതിന്റെ പരിസരത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള കണ്വന്ഷന് കേന്ദ്രങ്ങൾ ആവശ്യമാണ്. ഇത് മുന്നില്‍കണ്ടാണ് ഗോൾഡൻ പാലസ് രൂപകൽപന ചെയ്തിരിക്കുന്നത്. വിവാഹങ്ങൾ മുതൽ കമ്പനി മീറ്റപ്പുകൾ വരെ വൈവിധ്യമാർന്ന പരിപാടികൾക്ക് ഗോൾഡൻ പാലസ് സൗകര്യമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.