
ഋഷിമംഗലം കൃഷ്ണൻ നായരുടെ ഓർമദിനത്തിൽ ജഗതി ശ്രീകുമാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പൊതുപരിപാടിയിൽ എത്തി നടൻ ജഗതിശ്രീകുമാർ.തൈക്കാട് ഭാരത് ഭവനിൽ നടന്ന ഋഷിമംഗലം കൃഷ്ണൻ നായർ 50ാം ഓർമദിനത്തിലാണ് ജഗതി എത്തിയത്. വൈകിട്ട് 6.20 ഓടെ എത്തിയ ജഗതിയെ ഭാരത് ഭവനിൽ കാത്തിരുന്ന കാണികൾ മുഴുവൻ വളഞ്ഞു. ചിത്രങ്ങൾ എടുക്കാനും അടുത്തു കാണാനുമായി തിക്കി തിരക്കായി. എല്ലാവരെയും ചെറുപുഞ്ചിരിയോടെ നോക്കിയ ജഗതിയെ സഹായിയും മകൾ പാർവതിയും ചേർന്ന് വേദിയിലേക്ക് കയറ്റി. തുടർന്ന് ഉദ്ഘാടന ചടങ്ങിൽ ജഗതി നിലവിളക്ക് കൊളുത്തി. വേദിയിൽ ഉണ്ടായിരുന്നവർ പരിചയം പുതുക്കിയപ്പോൾ എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചു.
സഹപ്രവർത്തകരായ എം.ആർ.ഗോപകുമാറിനെയും ദിനേശ് പണിക്കരെയും കണ്ടപ്പോൾ സന്തോഷം കൂടുതൽ മുഖത്ത് തെളിഞ്ഞു. ഋഷിമംഗലം കൃഷ്ണൻ നായർ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി.കെ.മോഹനൻ, ജയരാജൻ വലിയശാല, വിനോദ് വൈശാഖി, പ്രതാപ് കിഴക്കേമഠം, ഫൈസൽ ഖാൻ, മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ഭാര്യ സുശീല, മകൻ ഫയാസ്, ഋഷിമംഗലം കൃഷ്ണൻ നായരുടെ മകൻ വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. എം.ആർ.ഗോപകുമാർ, ദിനേശ് പണിക്കർ, വഞ്ചിയൂർ പ്രവീൺ, അപർണ രാജീവ്, കെ.ആർ.അജയൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. മ്യൂസിക് നൈറ്റും അരങ്ങേറി.