ആനക്കിടങ്ങ് നിർമാണം പാതിവഴിയിൽ നിലച്ചു
പാലോട്∙ പെരിങ്ങമ്മല ഫോറസ്റ്റ് സെഷനു കീഴിൽ 5മാസങ്ങൾക്ക് മുൻപ് ആരംഭിച്ച ആനക്കിടങ്ങ് നിർമാണം പാതി വഴിയിൽ നിലച്ചു.പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി മേഖലകൾ അടക്കമുള്ള ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുമ്പോഴാണിത്. കിടങ്ങ് നിർമാണത്തിനായി കൊണ്ടു വന്ന മണ്ണുമാന്തി യന്ത്രങ്ങൾ കാടുമൂടിയ നിലയിലാണ്. പെരിങ്ങമ്മല പഞ്ചായത്തിലെ പെരിങ്ങമ്മല സെക്ഷനിൽപ്പെട്ട
ഇയ്യക്കോട്, കൊടിച്ചില, വെങ്കലക്കോണം, കോളച്ചൽ, മുത്തിപ്പാറ, മഞ്ഞണത്തുംകടവ് അടക്കമുള്ള മേഖലകളെ ഉൾപ്പെടുത്തി 8 കിലോമീറ്റർ ദൂരത്തിലാണ് ആനക്കിടങ്ങ് നിർമാണം തുടങ്ങിയത്. മാസം അഞ്ച് കഴിഞ്ഞിട്ടും ഒരു കിലോമീറ്റർ മാത്രമാണ് നിർമിച്ചത്.
അതും പൂർണമായിട്ടില്ല. സിൽക്ക് എന്ന ഏജൻസിയാണ് കിടങ്ങ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.അവരുടെ വീഴ്ചയാണെന്നാണ് ആരോപണം.
സമയബന്ധിതമായി കിടങ്ങ് നിർമാണം പൂർത്തിയാക്കുമെന്ന് അരിപ്പയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പറഞ്ഞത് പാഴ് വാക്കായതായി നാട്ടുകാർ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]