തിരുവനന്തപുരം ∙ യുവാക്കളെ തിരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കുന്നതിനായി തയ്യാറാക്കിയ ജെന്‍സി ഗാനത്തിനൊപ്പം ചുവടുവച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ.രത്തന്‍ യു കേല്‍ക്കറും തിരുവനന്തപുരം ജില്ലാ കലക്ടര്‍ അനുകുമാരിയും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടര്‍ ഡോ ശിവശക്തിവേല്‍, തിരഞ്ഞെടുപ്പ് വിഭാഗം അണ്ടര്‍ സെക്രട്ടറി എസ്.എസ്.
സരിന്, ബിഎല്‍ഒ സത്യഭാമ, അനഘ സജികുമാര്‍, ആര്.ബി.മാനസ, ദേവിക അനില്‍, എല്‍.ദീപ, എം.എസ്.അനീഷ്, അഭിജിത്, അശ്വിന് എന്നിവര്‍ ഒപ്പം ചേര്‍ന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തിറക്കിയ ജെന്‍സി ഗാനത്തിനു ചുവടു വച്ചത് തിരഞ്ഞെടുപ്പിന്റെ സന്ദേശം യുവതലമുറയിലേക്കു നേരിട്ടെത്തിക്കാനാണെന്ന് കലക്ടര്‍ അനുകുമാരി പറഞ്ഞു. നൃത്തം പഠിച്ചിട്ടില്ലെങ്കിലും വലിയ താല്പര്യമാണുള്ളതെന്നും നൃത്താവിഷ്കാരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാടു സന്തോഷമുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
കോവളത്ത് കെടിഡിസി സമുദ്ര ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് നൃത്താവിഷ്കാരം തയാറാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

