
തുമ്പയിൽ കുടുങ്ങിയ ബാർജ് ഇപ്പോഴും അവിടെത്തന്നെ; മണൽ അടിഞ്ഞു കയറി തുരുത്തു പോലുള്ള ഭാഗം രൂപപ്പെടാൻ സാധ്യത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴക്കൂട്ടം ∙ തുമ്പ തീരത്തെ മണലിൽ ഉറച്ച ബാർജിനെ ഉയർത്തി കൊണ്ടുപോകാനായില്ല. അദാനി പോർട്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മണ്ണുമാന്തി കൊണ്ടു വന്ന് ബാർജ് ഉയർത്താൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ബാർജ് ഇതേ പടി മണലിൽ താഴ്ന്നു കിടന്നാൽ കൂടുതൽ മണൽ അടിഞ്ഞു കയറി തുരുത്തു പോലുള്ള ഭാഗം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഒക്ടോബറിലാണ് തുമ്പ പള്ളിക്കു സമീപം തീരക്കടലിൽ ബാർജ് എത്തിയത്.
കഴിഞ്ഞ ഒക്ടോബർ 12ന് മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ബാർജിനെ ഏറെ ബുദ്ധിമുട്ടിയാണ് അവിടെ നിന്നു നീക്കിയത്. രാത്രി ഉരുക്കു വടം ഉപയോഗിച്ച് കെട്ടി വലിച്ച് വിഴിഞ്ഞത്തേക്കു കൊണ്ടു പോകവേയാണ് വടം പൊട്ടി തുമ്പ തീരത്തിനു സമീപം എത്തിയത്. 40 കമ്പ വലകൾ (കരമടി) ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇവിടെയുണ്ട്. ബാർജ് തീരക്കടലിൽ മുങ്ങി താണാൽ വള്ളത്തിനും വലയ്ക്കും കേടുപാടുകൾ പറ്റും എന്ന് മത്സ്യത്തൊഴിലാളികൾ ഭയക്കുന്നു.