തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ആരംഭിച്ച ‘കടക്ക് പുറത്ത്’ ക്യാംപയിനിനു പൊതുജനങ്ങളില്‍നിന്നു മികച്ച പ്രതികരണം. ക്യാംപയിന് ആരംഭിച്ച് നാല് ദിവസം പിന്നിടുമ്പോള്‍ ഒരു ലക്ഷത്തിലധികം പരാതികളാണ് പ്രത്യേക ഫോണ്‍ നമ്പര്‍ മുഖാന്തരം ലഭിച്ചിരിക്കുന്നത്.
ഇതിനോടകം നാല് ലക്ഷത്തോളം പേര് വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ചെയ്തു.
പിണറായി സര്‍ക്കാരിന്റെ അഴിമതി, ധൂര്‍ത്ത്, വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പൊലീസ് രാജ്, വിലക്കയറ്റം, തൊഴിലില്ലായ്മ, ആരോഗ്യമേഖലയുടെ തകര്‍ച്ച എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഏറ്റവും അധികം പരാതികള്‍ ലഭ്യമായിരിക്കുന്നത്. ഇതുവരെ ലഭിച്ച പരാതികളില്‍ ചിലത് സോഷ്യല്‍ മീഡിയ പാറ്റ്ഫോമുകള്‍ വഴി കോണ്‍ഗ്രസ് പുറത്തുവിട്ടുണ്ട്.
ക്യാംപയിന്റെ ഭാഗമായി കഴിഞ്ഞദിവസം വിഴിഞ്ഞം കടലില്‍ മത്സ്യത്തൊഴിലാളികള്‍ വിവിധ പ്രശ്നങ്ങളില്‍ പിണറായി സര്‍ക്കാരിനോട് ‘കടക്ക് പുറത്ത്’ എന്ന് പറയുന്ന ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. kadakkupuarth.com എന്ന വെബ്സൈറ്റിലൂടെയും 9052600900 എന്ന നമ്പറില്‍ വിളിച്ചും പരാതികള്‍ അറിയിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

