തിരുവനന്തപുരം∙ കനകക്കുന്നിലെ എസ്കലേറ 2026ലെ ട്രേഡ് ഫെയറിലെത്തുന്ന സന്ദര്ശകരുടെയെല്ലാം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കൊച്ചു മിടുക്കിയുണ്ട്. അഞ്ചാം ക്ലാസ്സുകാരി സേനബ് ദാവൂദ്.
ശീതകാല അവധിക്കാലത്ത് അമ്മ ജമീല ബീഗത്തിനും അച്ഛന് ഷെയ്ഖ് ദാവൂദിനുമൊപ്പം കേരളത്തിലേക്കെത്തിയതാണ് സേനബ്. പ്രസിദ്ധമായ പഷ്മിന തുണിത്തരങ്ങളുമായാണ് സേനബിന്റെ കുടുംബം തിരുവനന്തപുരത്ത് എസ്കലേറയില്‍ എത്തിയിട്ടുള്ളത്.
കശ്മീരിലെ ബരാമുള്ള സ്വദേശികളാണ് ഇവര്‍. അഞ്ചാം ക്ലാസ്സുകാരിയാണെങ്കിലും ലോക പ്രസിദ്ധമായ പഷ്മിന ഷോളുകളുടെ നിര്‍മാണത്തെക്കുറിച്ചും വിവിധ തരം പഷ്മിന തുണിത്തരങ്ങളെക്കുറിച്ചുമൊക്കെ കൃത്യമായി അറിയാം കുഞ്ഞ് സേനബിന്.
‘സ്വീറ്റ്നസ് ഇൻ എവരി ഡ്രോപ്’ എന്ന അവരുടെ ഓണ്‍ലൈന്‍ സ്റ്റോറിന്റെ പേരിലുള്ള സ്റ്റോളില്‍ കശ്മീരി ഉത്പന്നങ്ങളുടെ വ്യാപാരത്തിലും സേനബ് സജീവമാണ്.
എല്ലാ വര്‍ഷവും ശീതകാല അവധിക്ക് സേനബ് ഇതുപോലെ അച്ഛനമ്മമാരോടൊപ്പം വ്യാപരമേളകള്ക്കിറങ്ങാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് സേനബും കുടുംബവും കേരളത്തിലെത്തുന്നത്.
പഷ്മിന അടക്കമുള്ള കശ്മീരിന്റെ തുണിത്തരങ്ങളും പരമ്പരാഗത ഉത്പ്പന്നങ്ങളും സ്റ്റോളിലുണ്ട്. കശ്മീരിന്റെ അമൂല്യമായ കൈത്തറി പാരമ്പര്യങ്ങളിലൊന്നായ പാഷ്മിന ലോക പ്രസിദ്ധമാണ്.
ഹിമാലയന്‍ പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ചാങ്താംഗി ആടുകളുടെ രോമം ഉപയോഗിച്ചാണ് പഷ്മിന നിര്‍മിക്കുന്നത്. വളരെ ശ്രമകരവും സൂക്ഷവുമായ നെയ്ത്ത് പ്രക്രിയയിലൂടെ നാല് മുതല്‍ അഞ്ചു മാസം വരെ സമയമെടുത്താണ് പഷ്മിന ഷോളുകള്‍ നെയ്തെടുക്കുന്നത്.
2000 രൂപ മുതല്‍ 15000 രൂപവരെ വിലമതിക്കുന്ന പഷ്മിന തുണിത്തരങ്ങള്‍ ഇവരുടെ സ്റ്റോളില്‍ ലഭ്യമാണ്. പഷ്മിന സെമി-പഷ്മിന ഷാളുകളും, കുർത്തികള്‍, കാഫ്താനുകള്‍ എന്നിവയ്ക്കൊപ്പം കുങ്കുമപ്പൂവ്, ബദാം, ആപ്രിക്കോട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സും മസാലകളും സ്റ്റോളിലുണ്ട്.
15 വര്‍ഷത്തിലധികമായി പഷ്മിനയടക്കമുള്ള കശ്മീരി പരമ്പരാഗത ഉത്പന്നങ്ങളും നിര്‍മാണവും വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് സേനബിന്റെ കുടുംബം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിത സംരംഭകര്‍ ഒരുക്കിയ 120-ലധികം സ്റ്റാളുകളാണ് എസ്കലേറയിലെ എയര്‍കണ്ടീഷന്‍ ചെയ്ത ട്രേഡ് ഫെയറിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

