കാട്ടാക്കട ∙ പട്ടണത്തിലെ പുതിയ കോടതി സമുച്ചയ നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ജുഡീഷ്യൽ ഓഫിസർ മാരെത്തി.
കോടതി സമുച്ചയ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചു. ജില്ല ജഡ്ജി സി.രമേഷ്കുമാർ,കാട്ടാക്കട
ജുഡീഷ്യൽ മജിസ്ട്രേട്ട് ശിവ ശരത്ത്, ഐ.ബി.സതീഷ് എംഎൽഎ എന്നിവരാണ് മരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരുമൊത്ത് നിർമാണം പുരോഗമിക്കുന്ന കോടതി സമുച്ചയത്തിലെത്തിയത്. ഒന്നാം ഘട്ടം പൂർത്തിയായ മന്ദിരത്തിൽ കോടതി മുറികൾ,കോർട്ട് ഹാൾ,തൊണ്ടിമുറി തുടങ്ങിയവയുടെ സൗകര്യങ്ങൾ മനസ്സിലാക്കിയ ജുഡീഷ്യൽ ഓഫിസർമാർ ഇനി അത്യാവശ്യം വേണ്ട സൗകര്യങ്ങൾ എന്തൊക്കെയെന്ന് മരാമത്ത് ഉദ്യോഗസ്ഥരോട് പറഞ്ഞു.
തൊണ്ടി മുറി ഉൾപ്പെടെയുള്ളവയുടെ സുരക്ഷ ഉറപ്പാക്കണമെന്നതുൾപ്പെടെയുള്ള നിർദേശം നൽകി.
20.84 കോടി രൂപ വിനിയോഗിച്ചാണ് 6 നിലകളുള്ള കോടതി സമുച്ചയം നിർമിക്കുന്നത്. 4342.12 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സമുച്ചയത്തിൽ 5 കോടതികൾക്ക് പ്രവർത്തിക്കാം.
ആദ്യ ഘട്ടം നിർമാണം പൂർത്തിയായി. ശേഷിക്കുന്ന നിർമാണം ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്ന് മരാമത്ത് കെട്ടിട
വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ഘട്ടത്തിലെ 2 നിലകൾ പൂർണമായി പ്രവർത്തന സജ്ജമായതിനാൽ മജിസ്ട്രേട്ട് കോടതി പുതിയ മന്ദിരത്തിലേക്ക് മാറ്റാൻ തടസ്സമുണ്ടാകില്ല.
ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് വരെയാണ് നിർമാണ കാലാവധി.
സമുച്ചയത്തിൽ 6 കോടതികൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട്.
പുതിയ സമുച്ചയം പൂർത്തിയാകുന്നതോടെ കാട്ടാക്കട യ്ക്ക് അനുവദിച്ച കോടതികൾ വീണ്ടും കാട്ടാക്കട
യിലേക്ക് കൊണ്ടു വരാനാകുമെന്നു ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.സെക്രട്ടറി കെ.സുകുമാര പണിക്കർ എന്നിവർ പറഞ്ഞു. കോടതി സമുച്ചയ നിർമാണം പൂർത്തിയാകും മുൻപ് വേണ്ട
സൗകര്യങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കി അവ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഐ.ബി.സതീഷ് എംഎൽഎ പറഞ്ഞു.
പ്രോസിക്യൂട്ടർക്ക് മുറിയില്ല .!
∙ കോടികൾ ചെലവിട്ട് നിർമിക്കുന്ന കാട്ടാക്കട കോടതി സമുച്ചയത്തിൽ പ്രോസിക്യൂട്ടർക്ക് മുറിയില്ല.
വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിക്കാൻ രൂപകൽപന ചെയ്ത ബഹുനില മന്ദിരത്തിൽ പ്രോസിക്യൂട്ടർക്ക് ഓഫിസിനുള്ള സ്ഥലവും വേർതിരിച്ചില്ല. വിവിധ കേസുകളിൽ സർക്കാർ സാക്ഷികളായി എത്തുന്നവർ, ഓഫിസർമാർ, അന്വേഷണ ഉദ്യോഗസ്ഥർ, കക്ഷികൾ, അഭിഭാഷകർ എന്നിവർക്ക് പ്രോസിക്യൂട്ടറെ കാണാനും ആശയവിനിമയം നടത്താനും സൗകര്യപ്രദമായ നിലയിൽ പുതിയ കോടതി വളപ്പിൽ ഓഫിസും അനുബന്ധ സൗകര്യവും വേണമെന്ന് തുടക്കത്തിലെ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ കോടതിയിലെത്തിയ ജുഡീഷ്യൽ ഓഫിസർമാരോട് ഇക്കാര്യം ബാർ അസോസിയേഷൻ ഉന്നയിച്ചു.
മന്ദിരം രൂപ കൽപ്പന ചെയ്തപ്പോൾ പ്രോസിക്യൂട്ടർക്കുള്ള ഓഫിസ് സൗകര്യം ഉൾപെടാതെ പോയതാണ് പ്രോസിക്യൂട്ടർക്ക് ഓഫിസ് ഇല്ലാത്തതിനു കാരണമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈക്കോടതി അംഗീകരിച്ച രൂപരേഖ അനുസരിച്ചാണ് നിർമാണം. പ്രോസിക്യൂട്ടർ ഓഫിസും സൗകര്യവും ഒരുക്കാൻ ഹൈക്കോടതി അനുവദിച്ചാൽ തയാറാണെന്നു മരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. ജംക്ഷനിലെ വാടക കെട്ടിടത്തിലുള്ള കുടുസ് മുറിയിലാണ് ഇപ്പോൾ പ്രോസിക്യൂട്ടർ ഓഫിസ് പ്രവർത്തിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

