വെള്ളനാട്∙ വെള്ളനാട് വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന. വില്ലേജ് ഓഫിസിലെ ചില ജീവനക്കാരോട് ബന്ധപ്പെട്ട
പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല വില്ലേജ് ഓഫിസിലെ ഫീൽഡ് ജീവനക്കാരനെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം കുഞ്ചാലുംമൂട് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് 6.45 ന് അവസാനിച്ചു.
പരിശോധനയിൽ നിയമലംഘനങ്ങളോ കുറ്റകരമായ കാര്യങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. എസ്.എച്ച്.ഒ പ്രദീപ്, ഉദ്യോഗസ്ഥരായ സജിത്ത്, സുജേഷ്, അരുൺ, അഭിലാഷ്, ശബിന, സുദർശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

