തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടയിൽ ഗൈഡ് വയർ നെഞ്ചിനുള്ളിൽ കുടുങ്ങിയ കിള്ളി കൊല്ലോട് തൊളിക്കോട്ടകോണം റസിയ മൻസിലിൽ സുമയ്യ സർക്കാരിനെതിരെ നിയമനടപടിക്ക്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ന് വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യും.
സർക്കാർ ജോലിക്കും നഷ്ടപരിഹാരത്തിനും അർഹയാണെന്നും എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നടപടിയൊന്നും എടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും സുമയ്യ പറഞ്ഞു. മാധ്യമ വാർത്തകൾക്കു പിന്നാലെ ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയതല്ലാതെ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു ഇടപെടലും ഉണ്ടായില്ല. ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ ഡോ.രാജീവ് കുമാറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് മെഡിക്കൽ ബോർഡും നൽകിയത്. ഡോക്ടർക്കെതിരെ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് കേസെടുത്തെങ്കിലും അതിലും നടപടികൾ മുന്നോട്ടുപോയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കു പരാതി നൽകിയിരുന്നു.
ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടായില്ല.
മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ ഗൈഡ് വയർ ഇനി പുറത്തെടുക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയതാണ്. എന്നിട്ടും സർക്കാർ ജോലിയോ നഷ്ടപരിഹാരമോ നൽകിയില്ല. 2023 മാർച്ച് 15ന് ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടയിലാണ് സുമയ്യയുടെ നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങൾക്കു ശേഷവും ബുദ്ധിമുട്ടുകൾ തുടർന്നതോടെ നടത്തിയ സ്കാനിങ്ങിലാണ് ഗൈഡ് വയർ കുടുങ്ങിയ വിവരം വ്യക്തമായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

