പാറശാല ∙ ചെങ്കൽ പഞ്ചായത്തിൽ 5 കിലോമീറ്റർ ചുറ്റളവിലെ രണ്ടു വീടുകളിൽ നിന്നായി 30 ലക്ഷം വില വരുന്ന സ്വർണവും പണവും ഫോണുകളും കവർന്നു. ചെങ്കൽ വട്ടവിളയ്ക്കടുത്ത് ഈഴക്കോണം അഞ്ജനയിൽ വിപിൻകുമാറിന്റെ വീടിന്റെ മുൻവശത്തെ കതകിന്റെ പൂട്ട് കുത്തിപ്പൊളിച്ച് ഉളളിൽ കയറി മുറിയിലെ അലമാരയ്ക്കുളളിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണവും 75,000 രൂപയും 3 വാച്ചുകളും കവർന്നു.
പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള ഭാര്യാപിതാവിനൊപ്പമായിരുന്നു വിപിൻകുമാറും ഭാര്യയും.
ഇന്നലെ രാവിലെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇവിടെനിന്ന് 5 കിലോമീറ്റർ അകലെ തോട്ടിൻകര പെരിഞ്ചേരി വീട്ടിൽ അനിൽകുമാറിന്റെ വീടിന്റെ മുൻഭാഗത്തെ കതക് തകർത്ത് 8 പവന്റെ സ്വർണവും 2 ലക്ഷം രൂപയും, ഒരു ലക്ഷം വില വരുന്ന പുതിയ രണ്ടു സ്മാർട്ട് ഫോണുകളും മോഷ്ടിച്ചു.
ബുധനാഴ്ച രാത്രി അനിൽകുമാർ മകളുടെ വീട്ടിലായിരുന്നു.
സിസിടിവി പരിശോധിച്ചപ്പോൾ സംശയാസ്പദമായി രണ്ടുപേർ സ്കൂട്ടറിൽ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാറശാല സിഐ ജെ.കെ.
ജയശങ്കർ, എസ്ഐമാരായ ബാലു ബി.നായർ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

