ആറ്റിങ്ങൽ∙ കാർഷിക സംസ്കാരത്തിന്റെ പ്രൗഢി വിളിച്ചോതിയിരുന്ന മാമം കന്നുകാലിച്ചന്ത വിസ്മൃതിയിലേക്ക്. കാർഷിക ജീവിതത്തിന്റെ അടയാളമായിരുന്ന കന്നുകാലി ചന്തയാണ് ഓർമകളിലേക്ക് നീങ്ങുന്നത്.
രാജഭരണകാലത്ത് തിരുവിതാംകൂറിലാകെ പ്രശസ്തമായിരുന്നു മാമം കന്നുകാലിച്ചന്ത. വിവിധ ജില്ലകളിൽ നിന്നും, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും നൂറ് കണക്കിന് കന്നുകാലികളെ ഇവിടെ എത്തിച്ച് വിൽപന നടത്തിയിരുന്നു.
തിങ്കളാഴ്ച ദിവസമായിരുന്നു ചന്ത കൂടിയിരുന്നത്.
കൃഷിയും അനുബന്ധജോലികളും നിലച്ചതോടെ കന്നുകാലിച്ചന്തയുടെ പ്രവർത്തനങ്ങളും ശോഷിച്ചു. നിലവിൽ പേരിനു മാത്രം കന്നുകാലികളെ എത്തിച്ചാണ് ചന്തയുടെ പ്രവർത്തനം നടക്കുന്നത്.
മൊബൈൽഫോൺ വഴി നേരിട്ട് വാങ്ങലും വിൽപനയും നടക്കുന്നതിനാൽ ചന്തയിൽ കാലികളെ എത്തിക്കുന്നതും കുറവാണ്. ലോറിയിലെത്തിക്കുന്ന അറവുമാടുകളെ ഇറച്ചി വിൽപനക്കാർ ഫോൺ മുഖേന ബന്ധപ്പെട്ട് നേരിട്ടാണ് വാങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
ആകെ ഭൂമിയിൽ നാലര ഏക്കറോളം മൂന്ന് പതിറ്റാണ്ട് മുൻപ് നാളികേര കോംപ്ലക്സിനായി വിട്ടു നൽകി. ശേഷിക്കുന്ന അഞ്ചേക്കറോളം ഭൂമിയിലാണ് കാലി ചന്തയുടെ പ്രവർത്തനം.
രണ്ടര പതിറ്റാണ്ട് മുൻപ് സ്വകാര്യ ബസ് ഡിപ്പോ ഇങ്ങോട്ട് മാറ്റുന്നതിന് ശ്രമം നടത്തിയെങ്കിലും അത് നടപ്പായില്ല. അതിനായി ലക്ഷങ്ങൾ ചിലവഴിച്ച് വിശ്രമകേന്ദ്രമടക്കം ഒന്നിലധികം കെട്ടിടങ്ങളും നിർമിച്ചു.
എന്നാൽ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിലാണെന്ന് നാട്ടുകാർ പറഞ്ഞു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]