
തിരുവനന്തപുരം ∙ ആരോഗ്യ–കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയമാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടന സെക്രട്ടേറിയറ്റ് മാർച്ചും ധർണയും പ്രതിഷേധ സൂംബയും നടത്തി. ഒളിംപ്യൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 2023ൽ അകാരണമായി റദ്ദാക്കിയ ഉത്തരവ് പുനഃസ്ഥാപിക്കുക, അപ്പർ പ്രൈമറി, ഹൈസ്കൂൾ കായികാധ്യാപക തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംയുക്ത കായികാധ്യാപക സംഘടനാ ചെയർമാൻ ബിജു ദിവാകരൻ അധ്യക്ഷത വഹിച്ചു. കൺവീനർ എസ്.
ഷിഹാബുദ്ദീൻ, ഡിപിഇടിഎ ജനറൽ സെക്രട്ടറി വി.സജാത് സാഹിർ ,കെപിസിസി കായിക ഘടകം സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീൻ, കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ്, കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദുല്ല, കെഎഎംഎ സംസ്ഥാന പ്രസിഡന്റ് തമീമുദ്ദീൻ, എൻടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പാറങ്കോട് ബിജു, ബിജെപി കായിക ഘടകം കൺവീനർ വിനോദ് തമ്പി, കെഎസ്ടിസി സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവന്തൂർ, പിഎസ്എസ്ടിയു സംസ്ഥാന സമിതി അംഗം കാർത്തിക പ്രസാദ്, അബ്ദുൽ ഗഫൂർ, കെ.എ.റിബിൻ , എം.സുനിൽകുമാർ, കെപിഎസ്പിഇടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.നബീൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]