കള്ളവോട്ട്: റിട്ടേണിങ് ഓഫീസറുടെയും റജിസ്ട്രാറുടെയും പങ്ക് അന്വേഷിക്കണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കേരള നഴ്സിങ് കൗൺസിൽ തിരഞ്ഞെടുപ്പിൽ നാൽപതിനായിരത്തിനടുത്ത് കള്ളവോട്ട് നടന്നതായും നഴ്സിങ് ചുമതലയുള്ള വരണാധികാരികളുടെ അറിവില്ലാതെ ഇത്രയും വ്യാജ ബാലറ്റുകൾ അവിടെ എത്തില്ലെന്നും കേരള ഗവ. നഴ്സസ് യൂണിയൻ.
അറുപത് ശതമാനത്തിന് മുകളിൽ കള്ളവോട്ട് പിടിക്കപ്പെട്ടിട്ടും അതു മാറ്റിവച്ച് വോട്ടിങ് നടപടികളിലൂടെ മുന്നോട്ട് പോകുന്നത് വ്യക്തമായ അജണ്ട തയ്യാറാക്കി നടപ്പിലാക്കിയതിന്റെ ഭാഗമായാണ്. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി എസ്.എം. അനസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.