
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണം: ബിജെപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃസംഘം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ബിജെപി നേതാക്കളായ ജെ.ആർ.പത്മകുമാർ, വി.വി.രാജേഷ്, അഡ്വ. ഗിരി, പ്രഫ വി.ടി.രമ, തിരുമല അനിൽ, വിജയകുമാർ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കണ്ട് പരാതി നൽകിയത്. നടപടികൾ സുതാര്യവും കുറ്റമറ്റതും ആകണമെന്നും ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും നേതാക്കൾ ആരോപിച്ചു.
അർഹരായ മുഴുവൻ വോട്ടർമാർക്കും വോട്ട് ചെയ്യാൻ കഴിയണം. അതിനായി നടപടികൾ സുതാര്യമാക്കണം. പ്രശ്നങ്ങൾ പരിഹരിക്കാനും ആശയക്കുഴപ്പങ്ങൾ ഇല്ലാതാക്കാനും സർവ്വകക്ഷി യോഗം വിളിക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പലപ്പോഴും അനാവശ്യ കാലതാമസം ഉണ്ടാകുന്നുണ്ട്. അതു പരിഹരിക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.