
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരള ടീം തിരഞ്ഞെടുപ്പ് 8ന്
തിരുവനന്തപുരം∙ നാഗ്പൂരിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ (അണ്ടർ 15) ഗുസ്തി ചാംപ്യൻഷിപ്പിനുള്ള കേരള ടീം തിരഞ്ഞെടുപ്പ് 8ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. സർട്ടിഫിക്കറ്റുമായി രാവിലെ 8ന് സ്റ്റേഡിയത്തിലെത്തണം.
വിവരങ്ങൾ നൽകണം
തിരുവനന്തപുരം∙ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന, പെൻഷൻകാർ ഒഴികെയുള്ളവർ പാസ് ബുക്ക്, ആധാർ കാർഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ ജൂലൈ 31ന് മുൻപ് അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യണം.8547655318
ജോലി ഒഴിവ്
തിരുവനന്തപുരം∙ ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളജ്: ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡന്റ്, വാച്ച്മാൻ(കരാർ), സ്വീപ്പർ കം സാനിറ്ററി വർക്കർ(ദിവസ വേതനം). 10ന് അകം അപേക്ഷിക്കണം. http://www.gecbh.ac.in,04712300484
പീച്ചാവോട് തമ്പുരാൻ ദേവി ക്ഷേത്ര പ്രതിഷ്ഠ വാർഷികം ഇന്ന്
നെടുമങ്ങാട്∙ ആനാട് പീച്ചാവോട് തമ്പുരാൻ ദേവി ക്ഷേത്ര പ്രതിഷ്ഠ വാർഷികം ഇന്ന് വിവിധ ചടങ്ങുകളോടെ നടക്കും. മഹാഗണപതി ഹോമം, കലശാഭിഷേകം, സമൂഹ പൊങ്കാല, പ്രഭാഷണം എന്നിവയും മറ്റു ക്ഷേത്ര ചടങ്ങുകളും ഇടമന ശ്രീലകത്ത് കൃഷ്ണൻ പോറ്റി, ദേവല്ലൂർമഠം ആനന്ദ ശർമ്മ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.