തിരുവനന്തപുരം ∙ പെന്തക്കോസ്ത് സഭാംഗങ്ങളെ ക്രൈസ്തവ വിഭാഗത്തിലെ ഒരു കമ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിവേദനം നൽകി. ആരാധനാലയം നിർമിക്കാനുള്ള തടസ്സങ്ങൾ മാറ്റുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ ആനുപാതികമായി പെന്തക്കോസ്തർക്ക് നൽകുക, ദലിത് ക്രൈസ്തവ സംവരണം അനുവദിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുക, പാസ്റ്റർമാർക്കും സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്തുക, സർക്കാർ ബോർഡുകളിലും ന്യൂനപക്ഷ കമ്മിഷനിലും പ്രാതിനിധ്യം ഉറപ്പാക്കുക, ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളിൽ സത്വര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഇരുവരുടെയും ഔദ്യോഗിക വസതിയിലെത്തിയാണ് സഭാ ഭാരവാഹികളും സംഘടനാ പ്രതിനിധികളും നിവേദനം നൽകിയത്. പാസ്റ്റർമാരായ ഫിലിപ്പ് പി.
തോമസ് (ഐപിസി), ഫിന്നി ജേക്കബ് (ശാരോൻ), ജെ.ജോസഫ്, ജോസഫ് മറ്റത്തുകാല (ചർച്ച് ഓഫ് ഗോഡ്), മാത്യു കുരുവിള, തോമസ്കുട്ടി ഏബ്രഹാം (ഹെവൻലി ഫീസ്റ്റ്), പി.പോൾ രാജ് (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്), ജെയിംസ് വി.ഫിലിപ്പ് (ഡബ്ല്യുഎംഇ), റോയ്സൺ ജോണി (എജി), എം.ഒ.അനിയൻ (ബെഥേൽ അസംബ്ലി), കെ.ഇ.മാത്യു (കാൽവറി ഫെലോഷിപ്പ്), റിജോ തോമസ് (അപ്പോസ്തലിക് ചർച്ച്), ബ്ലെസൻ ഐസക്ക് സാം (ചർച്ച് ഓഫ് ഗോഡ് റീജൻ), ഡോ. രാജു കെ.ജോർജ്, ബാബു സൈമൺ (പെന്തക്കോസ്ത് സിഒജി), സാം ഏബ്രഹാം (ടിപിഎം), ജോജി ഐപ്പ് മാത്യൂസ്, ജിനു വർഗീസ്, ഫിലിപ്പ് ഏബ്രഹാം, അജി കുളങ്ങര, ലിജോ ജോസഫ്, ബ്ലെസിൻ ജോൺ, ഫിന്നി പി.
മാത്യു (പിസിഐ), ബിനോയി ചാണ്ടപ്പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ സന്ദർശിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

