തിരുവനന്തപുരം ∙ നഗരത്തിൽ വീണ്ടും ജലവിതരണം മുടങ്ങും. 9, 10 തീയതികളിലാണ് മുടക്കം.
ജലഅതോറിറ്റി ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ ശുചീകരണം നടത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുക. അരുവിക്കര ജലഅതോറിറ്റി ശുദ്ധീകരണശാലയിൽ ഉണ്ടായ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം നഗരത്തിൽ മുഴുവൻ ജലവിതരണം മുടങ്ങിയിരുന്നു.
അതിനു പിന്നാലെയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും നഗരത്തിൽ ജലവിതരണം തടസ്സപ്പെടുന്നത്.രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ജലവിതരണം തടസ്സപ്പെടുക. 9ന് ഗംഗാദേവി ജലസംഭരണിയിലും 10ന് ഒബ്സർവേറ്ററി സംഭരണിയിലും ശുദ്ധീകരണം നടക്കും.
ശുദ്ധജല ലഭ്യത പൂർണമായില്ല
അരുവിക്കരയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ടു നടത്തിയ നിർമാണത്തിനിടയിൽ ജലഅതോറിറ്റിയുടെ ശുദ്ധീകരണശാലകളിലേക്കുള്ള കെഎസ്ഇബി ഭൂഗർഭ പവർ കേബിളുകൾക്കു സംഭവിച്ച തകരാർ പരിഹരിച്ചു.
കേബിൾ കേടായതിനെ തുടർന്ന് 75 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇതോടെ നഗരത്തിലേക്കുള്ള ജലവിതരണം പൂർണമായി കഴിഞ്ഞ ദിവസം മുടങ്ങിയിരുന്നു.
ഇന്നലെ രാവിലെയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചതായി ജലഅതോറിറ്റി അധികൃതർ അറിയിച്ചു.
എന്നാൽ പലയിടങ്ങളിലും ശുദ്ധജലം ലഭ്യമായില്ലെന്നു പരാതികൾ ഉയർന്നിട്ടുണ്ട്. നഗരത്തിലെ ഉയർന്ന സ്ഥലങ്ങളിൽ രാത്രി വൈകിയും വെള്ളം എത്തുന്നത് പൂർണമായിട്ടില്ല.
വെള്ളയമ്പലം ഒബ്സർവേറ്ററി ഹിൽസ് ഗംഗാദേവി സംഭരണിയിൽ നിന്ന് ജലവിതരണം നടത്തുന്ന സ്ഥലങ്ങളിലാണ് തടസ്സം നേരിട്ടത്.
9ന് ജല വിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ
ഒബ്സർവേറ്ററി ഹിൽ ഏരിയ, വെള്ളയമ്പലം, വഴുതക്കാട്, നന്ദാവനം, തൈക്കാട്, വലിയശാല, മേട്ടുക്കട, പിഎംജി, സ്റ്റാച്യു, പാളയം, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്തൻകോട്, ലോ കോളജ്, ഗൗരീശപട്ടം, കുന്നുകുഴി, ലെനിൻനഗർ, കണ്ണമൂല, പാറ്റൂർ.
10 ന് മുടങ്ങുന്ന സ്ഥലങ്ങൾ
നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, ജിപിഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, വഴുതക്കാട്, തൈക്കാട്, രാജാജി നഗർ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

