വർക്കല∙ ദിവസങ്ങൾക്കു മുൻപ് മോഷ്ടിച്ച ബൈക്ക് രൂപമാറ്റം വരുത്തി യുവാക്കൾ ഇന്ധനം നിറയ്ക്കാനെത്തിയത് ഉടമയുടെ മുന്നിൽ. സ്വന്തം ബൈക്ക് തിരിച്ചറിഞ്ഞ ഉടമ യുവാക്കളിൽ ഒരാളെ കയ്യോടെ പിടികൂടി.
കടന്നുകളഞ്ഞ രണ്ടാമനെ പൊലീസ് പിടികൂടി. ഇടുക്കി തോപ്രാംകുടി പള്ളിക്ക് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ രാഹുൽ(20), വർക്കല പാളയംകുന്ന് ഫാക്ടറി ജംക്ഷനു സമീപം ശാസ്താംനട
പുലിയത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജയേഷ് (18) എന്നിവരാണ് പിടിയിലായത്.
വർക്കല കിളിത്തട്ടുമുക്ക് ക്ഷേത്രത്തിന് മുൻവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഫെബ്രുവരി ഒന്നിന് മോഷ്ടിച്ചത്. ശ്രീനിവാസപുരം സ്വദേശിയായ അമൽ സജീവിന്റേതായിരുന്നു ബൈക്ക്.
ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സഹിതം അമൽ പൊലീസിൽ പരാതി നൽകി. സ്വന്തം നിലയിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്കിനായി തിരച്ചിലും ആരംഭിച്ചു.
മോഷ്ടിച്ച ബൈക്കിൽ പിന്നീട് പല ഭാഗങ്ങളിലും സ്പ്രേ പെയ്ന്റ് ഉപയോഗിച്ചു മാറ്റം വരുത്തിയിരുന്നു.
നമ്പർ പ്ലേറ്റും മാറ്റിയിരുന്നു. ഈ ബൈക്കുമായി കഴിഞ്ഞ ദിവസം രാത്രി വർക്കല മൈതാനത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയപ്പോഴാണ് അമൽ സ്ഥലത്തെത്തിയത്.
ബൈക്ക് കണ്ട ഉടനെ തിരിച്ചറിഞ്ഞ അമൽ രാഹുലിനെ അവിടെവച്ചു തന്നെ പിടികൂടി.
ജയേഷ് ഓടിക്കളഞ്ഞെങ്കിലും വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പൊലീസ് പിടികൂടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

