ആറ്റിങ്ങൽ∙ ചാത്തമ്പാറ ജംക്ഷൻ അപകടക്കെണിയാകുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ അനങ്ങാപ്പാറ നയത്തിലാണെന്നാണ് ആക്ഷേപം. നാലു റോഡുകൾ കൂടിച്ചേരുന്ന ജംക്ഷനിൽ ഒരു വിധത്തിലുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഒരുക്കാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ചാത്തമ്പാറയിലും തോട്ടയ്ക്കാട് പാലത്തിനുമിടയിൽ നിരവധി അപകടങ്ങൾ സമീപകാലത്തായി നടന്നിട്ടുണ്ട്. ഏഴോളം പേരുടെ ജീവനുകൾ ഈ ഭാഗത്ത് നഷ്ടപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ചാത്തമ്പാറ ജംക്ഷനിൽ സിഗ്നൽ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

