ആറ്റിങ്ങൽ∙ കൗമാരകലയുടെ മൂന്നു ദിനരാത്രങ്ങൾ പിന്നിടുമ്പോൾ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുന്നത് പാലോട് ഉപജില്ല. രണ്ടാം നാളിൽ ആധിപത്യം പുലർത്തിയ തിരുവനന്തപുരം സൗത്തിനെ പിന്നിലാക്കിയാണ് പാലോടിന്റെ കുതിപ്പ്.
പാലോടിന് നിലവിൽ 579 പോയിന്റ് ഉണ്ട്. സൗത്തിന് 575 പോയിന്റും.
കിളിമാനൂരാണ് മൂന്നാമത്. 560 പോയിന്റ്.
അഞ്ചാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം നോർത്ത്(560) നില മെച്ചപ്പെടുത്തി നാലാമത് എത്തി. ആതിഥേയരായ ആറ്റിങ്ങൽ(556) അഞ്ചാം സ്ഥാനത്താണ്.
മികച്ച സ്കൂളുകൾക്കു വേണ്ടിയുളള മത്സരത്തിൽ പാലോട് ഉപജില്ലയിലെ നന്ദിയോട് എസ്കെവി എച്ച്എസാണ് മുന്നിൽ.
രണ്ടാംദിനം മുതൽ ലീഡ് നേടിയ നന്ദിയോട് സ്കൂളിന് 214 പോയിന്റുണ്ട്. തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്- 158 പോയിന്റ്.
122 പോയിന്റ് നേടിയ കിളിമാനൂർ ആർആർവി ജിഎച്ച്എസ്എസാണ് മൂന്നാമത്. ഒപ്പന, മൂകാഭിനയം, നാടകം, ഭരതനാട്യം, നാടോടിനൃത്തം ലളിതഗാനം മത്സരങ്ങൾ ആസ്വദിക്കാനായിരുന്നു ഇന്നലെ കാണികളുടെ തിരക്ക്.
മത്സരഫലത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇന്നലെയും തുടർന്നു. അപ്പീലുകളുടെ എണ്ണം 104 ആയി.
ഭാഗ്യക്കേടാണ് സർ!
ഒന്നാമതായി സ്റ്റേജിൽ കയറാൻ കുട്ടികൾക്ക് വൈമനസ്യം
ആറ്റിങ്ങൽ∙ ആദ്യം മത്സരിച്ചാൽ ഒന്നാമതെത്തില്ലെന്ന വിശ്വാസം കലോത്സവ വേദിയിലും. ഇതിന്റെ പേരിൽ പല കുട്ടികളും വേദിയിൽ കയറാൻ വൈമനസ്യം കാട്ടിയത് സംഘാടകരെ വലച്ചു.
ഇന്നലെ രാവിലെ മത്സരം തുടങ്ങുന്നതിനായി ഒൻപത് മണി മുതൽ ഉച്ചഭാഷിണിയിലൂടെ അനൗൺസ്മെന്റ് നടത്തിയെങ്കിലും മുൻഗണനാക്രമം ലഭിക്കുന്നതിനായുള്ള നറുക്കെടുപ്പിന് പോലും സ്റ്റേജിൽ കയറാൻ പലരും വൈമനസ്യം കാട്ടി. ഒടുവിൽ സംഘാടകർ കർശന നിർദേശം നൽകി.
രാവിലെ പത്തരയോടെയാണ് പല വേദികളിലേക്കും കുട്ടികൾ എത്തിയത്. നറുക്കെടുപ്പിൽ ആദ്യം കയറേണ്ടവരുടെ ക്രമം ലഭിച്ചവരിൽ ചിലരും ആദ്യം വേദിയിൽ കയറാൻ വിമുഖത കാട്ടി.
ആദ്യം മത്സരിക്കുന്നവർക്ക് മാർക്ക് കുറവേ ലഭിക്കൂ എന്ന വിശ്വാസത്തിന്റെ പേരിലാണ് പലരും പിൻവലിഞ്ഞതെന്ന് സംഘാടകർ പറയുന്നു. ഇതെല്ലാം കുട്ടികളുടെ മിഥ്യാധാരണ മാത്രമാണെന്നും സംഘാടകർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

