ഗതാഗത നിയന്ത്രണം ഇന്നും നാളെയും
: ആറ്റിങ്ങൽ ∙ പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകളുടെ സംയുക്ത ശുദ്ധജല പദ്ധതിയുടെ ഭാഗമായ റോഡ് പുനഃസ്ഥാപന ജോലികളുടെ ഭാഗമായി ഇന്നും നാളെയും നഗരൂർ– കല്ലമ്പലം റോഡിലും പുതുശേരി മുക്ക്– പോങ്ങനാട് റോഡിലും ടാറിങ് ജോലി നടക്കുന്നതിനാൽ രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ഗതാഗതം തടസ്സപ്പെടും
തിരുവനന്തപുരം ∙ തിരുമല – തൃക്കണ്ണാപുരം റോഡിൽ ഇന്നു മുതൽ 10 വരെ ജോലികൾ നടക്കുന്നതിനാൽ കുന്നപ്പുഴ ജംക്ഷൻ മുതൽ തൃക്കണ്ണാപുരം വരെ വാഹന ഗതാഗതം പൂർണമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ചിത്രരചന, പെയ്ന്റിങ് മത്സരങ്ങൾ
തിരുവനന്തപുരം ∙ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് 9 ന് 10 ന് മ്യൂസിയം പരിസരത്ത് എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാർഥികൾക്കായി ചിത്രരചന, പെയ്ന്റിങ് മത്സരങ്ങൾ നടത്തും.
കുട്ടികളുടെ ചികിത്സാ കേന്ദ്രം തുറക്കുന്നു
കല്ലറ∙പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ചികിത്സാ കേന്ദ്രം ഇന്നു നാടിനു സമർപ്പിക്കും.വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കല്ലറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആണ് പുതിയ സാന്ത്വനം സിബിഐസി ആരംഭിക്കുന്നത്.ഇന്നു വൈകിട്ട് 4ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡി.കെ.മുരളി എംഎൽഎ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് വാർത്താ പത്രികയുടെ പ്രകാശനവും പ്രതിഭകളെ ആദരിക്കലും കോലിയക്കോട് എൻ.കൃഷ്ണൻനായർ നിർവഹിക്കും.
അധ്യാപക ഒഴിവ്
കഴക്കൂട്ടം∙ ഗവ.
എച്ച്എസ്എസിൽ എച്ച്എസ്ടി ആർട്ട് എജ്യുക്കേഷൻ സ്കൂൾ ബസ് ഡ്രൈവർ എന്നിവയിൽ താൽക്കാലിക ഒഴിവുകൾ ഉണ്ട്. അഭിമുഖം ബുധനാഴ്ച 11ന് സ്കൂൾ ഓഫിസിൽ വച്ച് നടക്കും.
9744460071.
വോളിബോൾ ചാംപ്യൻഷിപ്
തിരുവനന്തപുരം ∙ ജില്ലാ സീനിയർ പുരുഷ–വനിത വോളിബോൾ ചാംപ്യൻഷിപ് 8ന് വൈകിട്ട് 3.30 മുതൽ ശാന്തിവിള പിഎസ്ജിആർസി വോളിബോൾ ഗ്രൗണ്ടിൽ നടത്തും. ഫോൺ: 9495349359, 9446613758.
നെറ്റ് പരിശീലനം
തിരുവനന്തപുരം ∙ മുട്ടടയിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി റീജനൽ സെന്ററിൽ കോളജ് വിദ്യാർഥികൾക്കായി യുജിസി നെറ്റ് പേപ്പർ 1 ന്(ജനറൽ പേപ്പർ), പേപ്പർ രണ്ട്(കംപ്യൂട്ടർ സയൻസ്)എന്നിവയ്ക്ക് പരിശീലനം നൽകുന്നു.
ഫോൺ:0471 2660512, 8547005087.
ഐഎച്ച്ആർഡിയിൽ കോഴ്സുകൾ
തിരുവനന്തപുരം ∙ ഐഎച്ച്ആർഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫൊറൻസിക്സ് ആൻഡ് സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018 (ലൈബ്രറി സയൻസ് സപ്ലിമെന്ററി), 2020, 2024 സ്കീം) എന്നിവ ഡിസംബറിൽ നടക്കും. വിദ്യാർഥികൾക്ക്, പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളിൽ നവംബർ 7 വരെ ഫൈൻ കൂടാതെയും 14 വരെ 100 രൂപ ഫൈനോടു കൂടിയും റജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ ഡിസംബർ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും.
റജിസ്ട്രേഷനുള്ള അപേക്ഷാഫോം സെന്ററിൽ നിന്നു ലഭ്യമാണ്. വിവരങ്ങൾക്ക്: www.ihrd.ac.in
ചിത്ര രചനാ മത്സരം
തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായി വിദ്യാർഥികൾക്കു പൈതൃക കാഴ്ചകൾ എന്ന വിഷയത്തിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. 29നു 10 മുതൽ 12 വരെ പടിഞ്ഞാറേക്കോട്ട
തഞ്ചാവൂർ അമ്മവീട്ടിലാണ് മത്സരം. ജലച്ചായമാണ് മാധ്യമം.
കെജി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. 25നു മുൻപ് റജിസ്റ്റർ ചെയ്യണം.
9349715133 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

